City Channel

16 SEPT 2026

WEDNESDAY

Kasaragod

ഓര്‍മ്മകളിലെ കളിയച്ഛന്‍ പുസ്തക പ്രകാശനം നടന്നു. പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് പ്രകാശനം നിര്‍വഹിച്ചു

CITY NEWS DESK -VIDHULA | 47 days ago | 5 min read

ഓര്‍മ്മകളിലെ കളിയച്ഛന്‍ പുസ്തക പ്രകാശനം നടന്നു. പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് പ്രകാശനം നിര്‍വഹിച്ചു

വെള്ളിക്കോത്ത് : മഹാകവി പി' കുഞ്ഞിരാമന്‍ നായരുടെ മകള്‍ വി. ലീല അമ്മാളിന്റെ തൊണ്ണൂറ്റിയഞ്ചാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് വി. ലീല അമ്മാളും മകള്‍ ജയശ്രീ വടയക്കളവും ചേര്‍ന്ന് എഴുതി കോഴിക്കോട് പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഓര്‍മ്മകളിലെ കവിയച്ഛന്‍ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം പ്രൗഡ ഗംഭീരമായ സദസ്സില്‍ വച്ച് നടന്നു. പ്രിയ മാവില കണ്ടോത്തിന്റെ അവതരണത്തോടെ തുടങ്ങിയ പരിപാടിയില്‍ വി. ലീല അമ്മാള്‍, വി. രവീന്ദ്രന്‍ നായര്‍ എന്നിവര്‍ ദീപ പ്രോജ്ജ്വലനം നടത്തി. വിശ്വംഭരന്‍ വെള്ളിക്കോത്ത് പ്രാര്‍ത്ഥനാഗാനാ ലാപനം നടത്തി. പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് നിരൂപകന്‍ ഇ. പി. രാജഗോപാലന് ഓര്‍മ്മകളിലെ കവിയച്ഛന്‍ പുസ്തകം നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കവി മാധവന്‍ പുറച്ചേരി അധ്യക്ഷനായി. ആരാലും പിടികൊടുക്കപ്പെടാത്ത കവിയായിരുന്നു പി' കുഞ്ഞിരാമന്‍ നായര്‍ എന്നും ഓരോ എഴുത്തും വേറിട്ട അധ്യായങ്ങള്‍ ആണെന്നും അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. സീതാദേവി കരിയാട്ട് പുസ്തക പരിചയം നടത്തി. ലില ടീച്ചര്‍ക്കുള്ള സ്നേഹോപഹാരം കവി നാലപ്പാടം പത്മനാഭന്‍ സമര്‍പ്പിച്ചു. കസ്തൂരി മാന്‍ സിനിമയില്‍ കവിത ആലപിച്ച ഗായകന്‍ രാജീവ് വെള്ളിക്കോത്തിനുള്ള സ്നേഹോപഹാരം മുരളി വടയക്കളം നല്‍കി.എം. പൊക്ലന്‍, ദിവാകരന്‍ വിഷ്ണുമംഗലം, നാലപ്പാടം പത്മനാഭന്‍, ബാലഗോപാലന്‍ കാഞ്ഞങ്ങാട്, പി. അശോകന്‍ മാസ്റ്റര്‍, കെ. വി. വിദ്യാധരന്‍ വി. സുരേഷ് മാസ്റ്റര്‍, വിനു വേലാശ്വരം എന്നിവര്‍ സംസാരിച്ചു. ജയശ്രീ വടയക്കളം മറുമഴി ഭാഷണം നടത്തി. ജയദേവന്‍ വടയക്കളം സ്വാഗതവും മുരളീധരന്‍ വടയക്കളം നന്ദിയും പറഞ്ഞു. തുടര്‍ന്ന് മഹാകവി പി യുടെ സര്‍ഗാത്മക ജീവിതം ആധാരമാക്കി നാലപ്പാടം പത്മനാഭന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കസ്തൂരിമാന്‍ സിനിമ പ്രദര്‍ശനവും ഉണ്ടായി.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ