City Channel

31 OCT 2026

SATURDAY

Kasaragod

പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ ദീര്‍ഘകാല ആവശ്യങ്ങളില്‍ ഒന്നായിരുന്ന സ്‌കൂള്‍ ബസ്സിന്റെ ഉദ്ഘാടനം നടന്നു

CITY DESK - ANANYA | 74 days ago | 5 min read

പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ ദീര്‍ഘകാല ആവശ്യങ്ങളില്‍ ഒന്നായിരുന്ന സ്‌കൂള്‍ ബസ്സിന്റെ  ഉദ്ഘാടനം നടന്നു

പുല്ലൂര്‍ : പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ ദീര്‍ഘകാല ആവശ്യങ്ങളില്‍ ഒന്നായിരുന്നു സ്‌കൂള്‍ ബസ്സ് എന്ന സ്വപ്നം.ഉദുമ മുന്‍ എം.എല്‍.എ സി എച്ച് കുഞ്ഞമ്പുവിന്റെ 2023-24 ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്‌കൂള്‍ ബസ്സിന്റെ ഉദ്ഘാടനം പ്രൗഡ ഗംഭീരമായ അന്തരീക്ഷത്തില്‍ നടന്നു.പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. കെ സബിത സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ അധ്യക്ഷനായി. ചടങ്ങില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ ബാബുരാജ്, വാര്‍ഡ് മെമ്പര്‍മാരായ വി. കെ നളിനി എ. കൃഷ്ണന്‍, കെ. ബിന്ദു, എ. സന്തോഷ് കുമാര്‍. രേഖ, എസ്. എം. സി ചെയര്‍മാന്‍ എ. ഷാജി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദന്‍, റിട്ടയേഡ് ഹെഡ്മാസ്റ്റര്‍മാരായ പി. ജനാര്‍ദ്ദനന്‍. വി. വി.പ്രഭാകരന്‍, മുന്‍ പി.ടി.എ പ്രസിഡന്റ് കെ. ബാബു എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക എം.വി ജയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. ആര്‍ സെല്‍വി. നന്ദിയും പറഞ്ഞു.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

17 days ago

പുല്ലൂരില്‍ പാല്‍ ഗുണമേന്‍മ ബോധവല്‍ക്കരണ പരിപാടി നടന്നു.

18 days ago

സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലാരം പതിയില്‍ അനുസ്മരണ പൊതുയോഗവും ബഹുജന സംഗമവും സംഘടിപ്പിച്ചു

18 days ago

അജാനൂര്‍ പഞ്ചായത്തില്‍ 2025- 26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടന്നു

19 days ago

കാസര്‍ഗോഡ് റവന്യൂ ജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടന്നു.

26 days ago

ചിത്രയ്ക്കും കുട്ടികള്‍ക്കും ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിയും കരുണ ട്രസ്റ്റും ചേര്‍ന്ന് നല്‍കിയ കട്ടില്‍ കെ നീലകണ്ഠന്‍ എം എല്‍ എ കൈമാറുന്നു