കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ പുല്ലൂര്‍ പെരിയ യൂണിറ്റ് കണ്‍വെന്‍ഷന്‍ പെരിയ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു
CITY NEWS DESK -VIDHULA | 68 days ago | 5 min read

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ പുല്ലൂര്‍ പെരിയ യൂണിറ്റ് കണ്‍വെന്‍ഷന്‍ പെരിയ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുജാത കണ്‍വെന്‍ഷന്‍ ഉദ്ഘടനം ചെയ്തു. കെ എസ് എസ് പി യൂ ജില്ലാ ജോ. സെക്രട്ടറി പി വി ശ്രീധരന്‍ സംസ്ഥാന സമ്മേളന വിശദീകരണം നടത്തി. ചടങ്ങില്‍ പുതിയതായി സംഘടനയിലേക്ക് വന്ന അംഗങ്ങളെ ആദരിച്ചു.ബ്ലോക്ക് സെക്രട്ടറി കെചന്ദ്രശേഖരന്‍,ബ്ലോക്ക്കമ്മിറ്റിഗം വി കേളുമാസ്റ്റര്‍ബ്ലോക്ക് ട്രെഷറര്‍ വി സുരേന്ദ്രന്‍, യൂണിറ്റ് ട്രേഷറര്‍ എം ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എ സതീശന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മെഡിസെപ്പ് പ്രവര്‍ത്തനം കാര്യക്ഷമമാക്കി അപാകതകള്‍ പരിഹരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ നിര്‍ത്തി സാട്വീട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ പെന്‍ഷന്‍ പരിഷ്‌കാരണം നടപ്പിലാക്കുക എന്നീ പ്രമേങ്ങള്‍ യോഗം അംഗീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് പി കരുണാകരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ കോരന്‍ സ്വാഗതവും എം കാര്‍ത്യായണി നന്ദിയും പറഞ്ഞു
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Kasaragod
