City Channel

16 SEPT 2026

WEDNESDAY

Kerala

'നിങ്ങള്‍ ഇവിടെ ഈ വടിയും നീട്ടി നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; വിഴിഞ്ഞം വിഷയത്തില്‍ ചോദ്യങ്ങളോട് ക്ഷുഭിതനായി പിണറായി വിജയന്‍

CITY NEWS DESK - ANANYA | 66 days ago | 5 min read

 'നിങ്ങള്‍ ഇവിടെ ഈ വടിയും നീട്ടി നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; വിഴിഞ്ഞം വിഷയത്തില്‍ ചോദ്യങ്ങളോട് ക്ഷുഭിതനായി പിണറായി വിജയന്‍

വിഴിഞ്ഞം വിഷയത്തില്‍ സിപിഐഎം നേതാക്കളുടെ അഭിപ്രായ വ്യത്യാസം. ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ താന്‍ പറയും. നിങ്ങള്‍ ഇവിടെ ഈ വടിയും നീട്ടി നില്‍ക്കേണ്ടതില്ല.ഡല്‍ഹി കേരള ഹൗസില്‍നിന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ സുര്‍ജിത് ഭവനിലേക്ക് ഇറങ്ങുകയായിരുന്നു പിണറായി.അതേസമയം വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തില്‍ സിപിഐഎം രണ്ടുതട്ടില്‍ തുടരുകയാണ്. ഈ ഭിന്നാഭിപ്രായങ്ങളില്‍ പിണറായിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രസ്താവന. ഈ അഭിപ്രായത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പിന്താങ്ങി. എന്നാല്‍ വിവാദമാക്കേണ്ട എന്നു പറയുന്നതില്‍ കാര്യമില്ലെന്നായിരുന്നു തോമസ് ഐസകിന്റെ അഭിപ്രായം.അതിനിടെ വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി എം വി ?ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ അറിയാതെ ഓഹരികൈമാറ്റം നടത്താന്‍ പാടില്ലെന്ന് പറഞ്ഞ അദ്ദേഹം അനുവാദം വാങ്ങാതെ സെബിയെ സമീപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ചോ?ദിച്ചു. വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഉള്‍പ്പെടെ മറുപടി പറയാന്‍ ബാധ്യത ഉണ്ടെന്നും എം വി ?ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അദാനിക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഇടത് പക്ഷമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആണ് ഡീല്‍ ഉണ്ടാക്കിയത്.മംഗലാപുരം യാത്രയില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഓഹരി കൈമാറ്റം വരുമ്പോള്‍ സര്‍ക്കാര്‍ അറിയാതെ പോകുന്നതില്‍ മറുപടി പറയാന്‍ സതീശന്‍ മാത്രമല്ല, രാഹുല്‍ ഗാന്ധിക്കും ഉത്തരവാദിത്തം ഉണ്ട്. ചര്‍ച്ചകള്‍ ആരുമായും ആകാം. എന്നാല്‍ സര്‍ക്കാര്‍ അറിയാതെ ഇങ്ങനെ ഓഹരിക്കൈമറ്റം നടക്കും എന്നതില്‍ മറുപടി പറയണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kerala

ബന്ധപ്പെട്ട വാർത്തകൾ

1 min ago

ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവുമായുള്ള മത്സരം, സ്ഥിരതയില്ലായ്മയുടെ പേരിലുള്ള വിമര്‍ശനം, മനസ് തുറന്ന് സഞ്ജു സാംസണ്‍

22 hours ago

ഹൂതി ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും; മുന്നറിയിപ്പുമായി സൗദി അറേബ്യ, ചെങ്കടലില്‍ സംഘര്‍ഷം കനക്കുന്നു

22 hours ago

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

22 hours ago

അപകടമുണ്ടായത് പുലര്‍ച്ചെ, ഫോണ്‍ സൈലന്റായതിനാല്‍ വീട്ടുകാരറിഞ്ഞില്ല, പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാ?ഗികമായി തകര്‍ന്നു

1 day ago

ഒരുമുഴം മുമ്പേ ഇഡി, പൊലീസ് കേസെടുക്കും മുമ്പേ റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു