City Channel

16 SEPT 2026

WEDNESDAY

National

വ്യാപക പ്രതിഷേധം; ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ ഉപയോഗിച്ച് എഐ ചിത്രങ്ങള്‍; വിവാദ ഫീച്ചര്‍ മെറ്റ പിന്‍വലിച്ചു

CITY NEWS DESK - ANANYA | 66 days ago | 5 min read

വ്യാപക പ്രതിഷേധം; ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ ഉപയോഗിച്ച് എഐ ചിത്രങ്ങള്‍; വിവാദ ഫീച്ചര്‍ മെറ്റ പിന്‍വലിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതിനെ ചൊല്ലി പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലെ പുതിയ എഐ ഫീച്ചര്‍ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പിന്‍വലിച്ചു. ഇന്‍സ്റ്റാഗ്രാമിലെ പബ്ലിക് അക്കൗണ്ടുകളിലുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും എഡിറ്റ് ചെയ്ത ചിത്രങ്ങളും നിര്‍മ്മിക്കാന്‍ അനുവാദം നല്‍കുന്നതായിരുന്നു ഈ ഫീച്ചര്‍. കഴിഞ്ഞ ചൊവ്വാഴ്ച മെറ്റാ പുറത്തിറക്കിയ 'മ്യൂസ് ഇമേജ്' എന്ന പുതിയ എഐ ടൂളിന്റെ ഭാഗമായാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ഈ ഫീച്ചര്‍ പ്രകാരം മെറ്റാ എഐ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്ന ഒരാള്‍ക്ക്, ഇന്‍സ്റ്റാഗ്രാമിലെ ഏതൊരു പബ്ലിക് അക്കൗണ്ടില്‍നിന്നും ചിത്രങ്ങള്‍ എഐ സാങ്കേതികവിദ്യ വഴി മാറ്റം വരുത്താനും പുതിയ വ്യാജ ചിത്രങ്ങള്‍ ഉണ്ടാക്കാനും സാധിക്കുമായിരുന്നു. ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫീച്ചര്‍ അടിച്ചേല്‍പ്പിച്ചതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പ്രതിഷേധം ശക്തമായതോടെ തങ്ങള്‍ക്ക് ലക്ഷ്യം തെറ്റിയെന്ന് മെറ്റാ തുറന്നുസമ്മതിച്ചു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ പ്രൈവസി ഇന്റര്‍നാഷണല്‍ മെറ്റായുടെ ഈ നീക്കത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. എഐ കമ്പനികള്‍ മനുഷ്യരുടെ ചിത്രങ്ങളെയും വിവരങ്ങളെയും വെറും അസംസ്‌കൃത വസ്തുക്കളായി മാത്രമാണ് കാണുന്നതെന്നതിന്റെ തെളിവാണ് ഇതെന്നായിരുന്നു സംഘടനയുടെ പ്രതികരണം.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ