City Channel

31 OCT 2026

SATURDAY

National

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകള്‍ കൂടി ബംഗാള്‍ പൊലീസ് മരവിപ്പിച്ചു

CITY NEWS DESK - ANANYA | 112 days ago | 5 min read

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകള്‍ കൂടി ബംഗാള്‍ പൊലീസ് മരവിപ്പിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി.12 ബാങ്ക് അക്കൗണ്ടുകള്‍ കൂടി ബംഗാള്‍ പൊലീസ് മരവിപ്പിച്ചു. ഇതുവരെ മരവിപ്പിച്ചത് 15 ബാങ്ക് അക്കൗണ്ടുകള്‍. 1,000 കോടി രൂപയുടെ നിക്ഷേപമാണ് 15 അക്കൗണ്ടുകളില്‍ ഉള്ളത്. പൊതുമേഖലാ-സ്വകാര്യ ബാങ്കുകളിലെ അക്കൗണ്ടുകളിലാണ് നടപടി. അക്കൗണ്ട് ഉടമകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങള്‍ പൊലീസ് തേടി. 3 അക്കൗണ്ടുകള്‍ക്ക് ഹൈക്കോടതിയുടെ ഇളവ് ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ പുതിയ നടപടി. മരവിപ്പിച്ച 12 പുതിയ അക്കൗണ്ടുകള്‍ ഒന്നിലധികം പൊതു, സ്വകാര്യ ബാങ്കുകളിലാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം 1,000 കോടി രൂപയുടെ നിക്ഷേപമുള്ളതായി ആരോപിക്കപ്പെടുന്ന 15 ടിഎംസി ബാങ്ക് അക്കൗണ്ടുകള്‍ ഇതുവരെ മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങളും ആ അക്കൗണ്ടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.കല്‍ക്കട്ട ഹൈക്കോടതി ടിഎംസിക്ക് മൂന്ന് എച്ച്ഡിഎഫ്സി അക്കൗണ്ടുകള്‍ ഭാഗികമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. ജസ്റ്റിസ് സുബ്രത താലൂക്ക്ദാറിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം. ഇടക്കാല ഉത്തരവനുസരിച്ച്, മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ടിഎംസിക്ക് സ്പെഷ്യല്‍ ഓഫീസര്‍ ഒപ്പിട്ട ചെക്കുകള്‍ വഴി ദൈനംദിന ഭരണ ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, നിയമപരമായ ചെലവുകള്‍ എന്നിവയ്ക്കായി മാത്രമേ ഫണ്ട് ഉപയോഗിക്കാന്‍ കഴിയൂ, പാര്‍ട്ടിയുടെ ഫണ്ടില്‍ നിന്ന് പ്രതിമാസം 1.25 ലക്ഷം രൂപ ഓണറേറിയം ലഭിക്കും.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ