തിരു വീര്‍ - ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി' ട്രെയ്ലര്‍ പുറത്ത്; ആഗോള റിലീസ് ജൂലൈ 17ന്
CITY NEWS DESK - ANANYA | 66 days ago | 5 min read

ഹൈദരാബാദ്: തിരു വീര്‍ - ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി' യുടെ ട്രെയ്ലര്‍ പുറത്ത്. 2026 ജൂലൈ 17ന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. ചിത്രം നിര്‍മിക്കുന്നത് ഗംഗ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ മഹേശ്വര റെഡ്ഡി മൂലിയാണ്. ചിത്രത്തിന്റെ അതീവ രസകരമായ ട്രെയ്ലര്‍ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരു റൂറല്‍ മാസ് ഫാമിലി ഫാന്റസി എന്റര്‍ടെയ്നര്‍ ആണ് ചിത്രമെന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, തിരുവീര്‍ എന്നിവരുടെ ഗംഭീര പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം, കോമഡി, പ്രണയം, ഫാന്റസി എന്നിവയ്‌ക്കൊപ്പം ആക്ഷനും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.
- എഴുതിയത്
- CITY NEWS DESK - ANANYA
- നഗരം / വിഭാഗം
- Entertainment
