City Channel

14 AUG 2026

FRIDAY

Kasaragod

ആവേശമായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് മോഡല്‍ കുടുംബശ്രീയുടെ 'വയലോര്‍മ്മ-2026' മഴപൊലിമ

CITY DESK - ANANYA | 1 hour ago | 5 min read

ആവേശമായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് മോഡല്‍ കുടുംബശ്രീയുടെ  'വയലോര്‍മ്മ-2026' മഴപൊലിമ

കാഞ്ഞങ്ങാട്: നാടന്‍പാട്ടും നാട്ടിപ്പാട്ടും നാടന്‍ കളികളും നാട്ടി നടലുമായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസിന്റെ മഴപ്പൊലിമ 'വയലോര്‍മ്മ. 2026' കൊട്ടിലങ്ങാട്ട് വയലില്‍ നടന്നു. ഘോഷയാത്രയോടുകൂടി ആരംഭിച്ച മഴപ്പൊലിമയുടെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. അശ്വിനി അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വി. രാഘവന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കുഞ്ഞാമിന, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി. കാവ്യ, പഞ്ചായത്ത് മെമ്പര്‍മാരായ എ. തമ്പാന്‍, രതീഷ് മല്ലികമാട്, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ടി. ഷൈജു,പൊതു പ്രവര്‍ത്തകരായ കോടാട്ട് കൃഷ്ണന്‍ എ. പവിത്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍പേഴ്‌സണും വാര്‍ഡ് മെമ്പറുമായ ദീപ പ്രവീണ്‍ സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ. സുമതി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വെള്ളം നിറഞ്ഞ കൊട്ടിലങ്ങാട് പാടത്ത് കുടുംബശ്രീ പ്രവര്‍ത്തകരുടെ ബലൂണ്‍ റൈസ്, ബിസ്‌ക്കറ്റ് തീറ്റ മത്സരം, ഓട്ട മത്സരം, സ്പൂണ്‍ റൈസ്, വെള്ളം നിറച്ച ബലൂണ്‍ പി ടുത്ത മത്സരം എന്നിങ്ങനെ രസകരമായ മത്സര ഇനങ്ങളും അരങ്ങേറി. പ്രമുഖ നാടന്‍പാട്ട് കലാകാരന്‍ രവി വാണിയമ്പാറയുടെ നാടന്‍ പാട്ടിനൊപ്പം കുടുംബശ്രീ പ്രവര്‍ത്തകരുടെ ആട്ടവും പാട്ടും വയല്‍ ഓര്‍മ്മയ്ക്ക് മിഴിവേകി. മഴപ്പൊലിമ ഉത്സവത്തില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കും കുത്തരി ഉപയോഗിച്ചുള്ള കഞ്ഞിയും നാടന്‍ ഫലവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുള്ള കൂട്ടുകറിയും പായസമടക്കമുള്ള വിഭവങ്ങളും നല്‍കിയാണ് യാത്രയാക്കിയത്.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

1 day ago

ഹൊസ്ദുര്‍ഗ് റെയിഞ്ച് ചെത്ത് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സമ്മേളനം സംഘടിപ്പിച്ചു

1 day ago

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അട്ടിമറിക്കാനുള്ള യു.ഡി.എഫ് ഗവണ്‍മെന്റിന്റെ നീക്കത്തിനെതിരെ ബി. കെ.എം. യു കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ചിത്താരി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

1 day ago

പ്രവാസത്തിന്റെ ഓര്‍മ്മകളുമായി കാസര്‍കോടന്‍ കൂട്ടായ്മ 'ക്യൂട്ടിക്ക് സംഗമം' പ്രൗഢമായി നടന്നു

2 days ago

ഹയര്‍ സെക്കന്ററി വിഭാഗം ആര്‍ ഡി ഡി ഓഫീസ് കാസര്‍കോട്ടും വേണം

3 days ago

ആകാശ പാതയ്ക്ക് ചിറക് വിരിക്കാന്‍ ഒരുങ്ങി മാവുങ്കാലിന്റെ സ്വന്തം ഹര്‍ഷന്‍: യുവ വൈമാനികന് ജന്‍മ നാടിന്റെ ആദരം