City Channel

31 OCT 2026

SATURDAY

Kasaragod

കൊളവയല്‍ രാജരാജേശ്വരി ക്ഷേത്രത്തിലെ ഒരടി ഭൂമി സമര്‍പ്പണ നിധിയുടെ സമാപന നറുക്കെടുപ്പും ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ എസി പത്മനാഭനെ ആദരിക്കല്‍ ചടങ്ങും നടന്നു

CITY NEWS DESK - ANANYA | 103 days ago | 5 min read

കൊളവയല്‍ രാജരാജേശ്വരി ക്ഷേത്രത്തിലെ ഒരടി ഭൂമി സമര്‍പ്പണ നിധിയുടെ സമാപന നറുക്കെടുപ്പും ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ എസി പത്മനാഭനെ ആദരിക്കല്‍ ചടങ്ങും നടന്നു

കാഞ്ഞങ്ങാട്: ക്ഷേത്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി കൊളവയല്‍ രാജരാജേശ്വരി ക്ഷേത്രത്തില്‍ വിഭാവനം ചെയ്ത ഒരടി ഭൂമി സമര്‍പ്പണ നിധിയുടെ സമാപന നറുക്കെടുപ്പിന്റെ ഉദ്ഘാടനം പ്രശസ്ത ശിശു രോഗ വിദഗ്ധന്‍ ഡോക്ടര്‍ എ.സി. പത്മനാഭന്‍ നിര്‍വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് കെ. വി.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ആതുര ശുശ്രൂഷ രംഗത്തെ സംഭാവനകളെ മാനിച്ചും സമര്‍പ്പണ കര്‍മ്മങ്ങളോടുള്ള ബഹുമാനാ ര്‍ത്തവും ഡോക്ടര്‍ എസി പത്മനാഭനെ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ വി ലക്ഷ്മണന്‍ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. ചടങ്ങില്‍ കോട്ടക്കല്‍ ആര്യവൈദ്യശാല ഡോക്ടര്‍ ഗോപികുമാര്‍, അഡ്വക്കറ്റ് അരവിന്ദന്‍, കെ വേണുഗോപാലന്‍ നമ്പ്യാര്‍, ഡോക്ടര്‍ വിജയന്‍ കുമ്പള ഫാര്‍മസി, ബാബു രാജേന്ദ്ര ഷേണായി, ദാമോദര പണിക്കര്‍ കാഞ്ഞങ്ങാട്, കെ. വി. ഗണേശന്‍ ജനാര്‍ദ്ദനന്‍ കുന്നരുവത്ത്, എ. വി. കുഞ്ഞി കണ്ണന്‍ അരയവളപ്പ്, നാരായണി കുഞ്ഞിരാമന്‍, ശോഭന നായര്‍, അജിത് കുമാര്‍ കുന്നരുവത്ത് എന്നിവര്‍ സംസാരിച്ചു ക്ഷേത്രം സെക്രട്ടറി കെ.അശോകന്‍ സ്വാഗതവും ട്രഷറര്‍ മഹേഷ് നന്ദിയും രേഖപ്പെടുത്തി. നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനദാനവും പ്രോത്സാഹന സമ്മാന വിതരണവും വിവിധ വ്യക്തികളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

17 days ago

പുല്ലൂരില്‍ പാല്‍ ഗുണമേന്‍മ ബോധവല്‍ക്കരണ പരിപാടി നടന്നു.

18 days ago

സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലാരം പതിയില്‍ അനുസ്മരണ പൊതുയോഗവും ബഹുജന സംഗമവും സംഘടിപ്പിച്ചു

18 days ago

അജാനൂര്‍ പഞ്ചായത്തില്‍ 2025- 26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടന്നു

19 days ago

കാസര്‍ഗോഡ് റവന്യൂ ജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടന്നു.

26 days ago

ചിത്രയ്ക്കും കുട്ടികള്‍ക്കും ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിയും കരുണ ട്രസ്റ്റും ചേര്‍ന്ന് നല്‍കിയ കട്ടില്‍ കെ നീലകണ്ഠന്‍ എം എല്‍ എ കൈമാറുന്നു