ഡോക്ടര്‍മാരെയും സി എ മാരെയും ആദരവ് നല്‍കി കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ്
CITY NEWS DESK | 76 days ago | 5 min read

കാഞ്ഞങ്ങാട്:- ഡോക്ടര്‍സ് ഡേ, ചാറ്റേഡ് അക്കൗണ്ട് ഡേ എന്നിവയുടെ ഭാഗമായി കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ആതുര സേവന മേഖലയില്‍ നിരവധി വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബ് അംഗങ്ങളായ ഡോക്ടര്‍മാരെയും സാമ്പത്തിക മേഖലയെ സന്തുലിതമായി നിലനിര്‍ത്തുന്ന ക്ലബ് അംഗങ്ങളായ ചാര്‍ട്ടേഡ് അക്കൗണ്ട് മാരെയും ആദരിച്ചു. ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങ് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ജോയി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ: ബല്‍റാം നമ്പ്യാര്‍, ഡോ:എം കെ ജോസ്, ഡോ:ത്രേസ്യാമ്മ ജോസ്, ഡോ:ജയപ്രസാദ് കോടോത്ത് എന്നീ വിവിധ മേഖലയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാരെയും, കെ ശ്രീനിവാസഷെണായി, എച്ച് എസ് ബട്ട്, സി യതീന്‍, ജീപ്‌സണ്‍ അലക്‌സ് എന്നീ ചാറ്റെഡ് അക്കൗണ്ടന്മാരെയും ആണ് ആദരിച്ചത്. ഡിസ്റ്റിക് ക്യാബിനറ്റ് സെക്രട്ടറി കെ ഗോപി, റീജണല്‍ ചെയര്‍മാന്‍ എന്‍ അനില്‍കുമാര്‍, ഡിസ്റ്റിക് പി ആര്‍ ഒ പി വി രാജേഷ്, ജോയിന്‍ സെക്രട്ടറി കെ എം രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സേവന പ്രവര്‍ത്തനങ്ങളുടെയും, പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി ക്ലബ്ബ് പരിസരത്തെ റോഡിന്റെ വശങ്ങളില്‍ വൃക്ഷത്തൈ നടുകയും ചെയ്തു
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kasaragod
