തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി
CITY NEWS DESK | 76 days ago | 5 min read

കാഞ്ഞങ്ങാട് :- വി ബി ജി ആര്‍ എ എം ആര്‍ പദ്ധതി പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പദ്ധതിയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ഗൂഢനീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചു ധര്‍ണ്ണയും നടത്തി. നിരവധി തൊഴിലാളികള്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കമല ക്ഷന്‍ കൊളവയല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രന്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി വി സുകുമാരന്‍ സ്വാഗതം പറഞ്ഞു
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kasaragod
