City Channel

11 AUG 2026

TUESDAY

Kasaragod

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

CITY DESK - ANANYA | 1 day ago | 5 min read

 യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ചെങ്കള മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനാചരണവും കേക്ക് മുറിച്ച് ആഘോഷവും സംഘടിപ്പിച്ചു.പരിപാടി യൂത്ത് കോണ്‍ഗ്രസ് കാസറഗോഡ് നിയോജകമണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ചെങ്കള മണ്ഡലം പ്രസിഡന്റ് പ്രശാന്ത് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ചെങ്കള മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ റസ്സാഖ് മുഖ്യാതിഥിയായി.മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഹ്മദ് ചേരുര്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് കാസറഗോഡ് നിയോജകമണ്ഡലം ഭാരവാഹികളായ നിസാര്‍ പുന്ദൂര്‍, ഷഫീഖ് നെല്ലിക്കട്ട, നരസിംഹന്‍, സംസീര്‍,പ്രസാദ് നാക്രജേ,വിനോദ് അതിര്‍കുഴി,രാധാകൃഷ്ണ നായ്ക്ക് പൈക,രാഘവ എടനീര്‍,മഹേഷ് എടനീര്‍,ദേവാദാസ് കെകെ പുറം,ബാലകൃഷ്ണന്‍,നസീറ എടനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി സംഘടനയുടെ ചരിത്രവും യുവജനങ്ങളുടെ ജനാധിപത്യ, സാമൂഹിക ഇടപെടലുകളുടെ പ്രാധാന്യവും പരിപാടിയില്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന് കേക്ക് മുറിച്ച് സ്ഥാപക ദിനാഘോഷം നടത്തി.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ