ഹയര്‍ സെക്കന്ററി വിഭാഗം ആര്‍ ഡി ഡി ഓഫീസ് കാസര്‍കോട്ടും വേണം
CITY DESK - ANANYA | 1 hour ago | 5 min read

കാസര്‍കോട് : ഹയര്‍ സെക്കണ്ടറി വിഭാഗം റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസോ, സബ് ഓഫീസോ കാസര്‍കോട് ജില്ലയില്‍ ഇല്ലാത്തത് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ദുരിതമാകുന്നു. നിലവില്‍ കണ്ണൂര്‍ ജില്ലയിലാണ് ഈ ഓഫീസ് പ്രവര്‍ത്ഥിക്കുന്നത്.ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളോ പരാതികളോ വന്നാല്‍ കാസര്‍കോട്ടുകാര്‍ കണ്ണൂരിലേക്ക് വണ്ടി കയറണം.സ്‌കൂളില്‍ പ്രിന്‍സിപ്പല്‍, അധ്യാപകരുടെ ഒഴിവുകള്‍ നികത്തുന്നതിനും മറ്റു പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടി വരുമ്പോഴും ജില്ലയില്‍ ഓഫീസ് ഇല്ലാത്തത് സ്‌കൂള്‍ മനേജ്‌മെന്റ് കമ്മിറ്റികള്‍ക്കും പി ടി എ ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. അതിനാല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ആര്‍ ഡി ഡിയുടെ സബ് ഓഫീസേങ്കിലും കാസര്‍കോട്ട് അനുവദിക്കണമെന്ന് മൊഗ്രാല്‍ പുത്തൂര്‍ 17-ാം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മാഹിന്‍ കുന്നില്‍ കല്ലട്ര മാഹിന്‍ ഹാജി എംഎല്‍ എ മുഖേന പൊതു വിദ്യാഭ്യാസ മന്ത്രി അഡ്വ എന്‍ ഷംസുദ്ധീന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉടന്‍ പ്രിന്‍സിപ്പലിനെ നിയമിക്കണമെന്നും മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പ്രിന്‍സിപ്പല്‍ ഇല്ലാത്തത് മൂലം ഏറെ പ്രയാസം അനുഭവിക്കുകയാണെന്നും മാഹിന്‍ കുന്നില്‍ മന്ത്രിയോട് പറഞ്ഞു.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Kasaragod
