ഇന്‍ഡിപെന്‍ഡന്‍സ്‌ട്രോഫി ബ്ലോക്ക് തല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു
CITY DESK - ANANYA | 1 hour ago | 5 min read

കേരള സംസ്ഥാന ആഭ്യന്തരവകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ഇന്‍ഡിപെന്‍ഡന്‍സ്‌ട്രോഫി ബ്ലോക്ക് തല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. നീന്തല്‍ വിദഗ്ധനും കാസര്‍ഗോഡ് സബ് ഇന്‍സ്‌പെക്ടറുമായ എം ടി പി സൈഫുദ്ദീന്‍ ജപ്പാന്‍ മത്സരത്തില്‍ 14 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ വിജയികളായ അയാന്‍ മജീദ്, നൈല സകീന എന്നിവര്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി. ചെര്‍ക്കള നൂണ്‍ അറീന ഇന്‍ഡോര്‍ ട്ടര്‍ഫില്‍ വച്ച് നടന്ന ചടങ്ങില്‍ കാസര്‍ഗോഡ് എം എല്‍ എ കല്ലട്ര മാഹിന്‍ ഹാജി ഉപഹാരം സമര്‍പ്പിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. പ്രമുഖ ഫുട്‌ബോള്‍ താരം എംപി പ്രദീപ് മുഖ്യ അതിഥിയായി സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അദ്ധ്യഷന്‍ അഷ്റഫ് കര്‍ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാ അര്‍ജുന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മറിയ മാഹീന്‍ മൊയ്തീന്‍ കോളിയടുക്കം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി വി ജെയിംസ്, അന്‍വര്‍ സാദാത്ത്, കാദര്‍ മാന്യ, സോയ ലത്തീഫ്, ലീല അസ്മിന, നസീമ പ്രഥിരാജ്, മഹേഷ്, സക്കീന അബ്ദുല്ല ഷാഹിദ, അഫ്‌സല്‍, സഫീന തുടങ്ങിയവര്‍ സംസാരിച്ചു. സുഗുണകുമാര്‍ നന്ദി പറഞ്ഞു.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Kasaragod
