City Channel

03 SEPT 2026

THURSDAY

Kasaragod

മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ ആസ്ഥാന മന്ദിരത്തിനായുള്ള യു.എ.ഇ. തല ഫണ്ട് ശേഖരണ ക്യാമ്പയിന്‍ നടന്നു

CITY DESK - ANANYA | 18 hours ago | 5 min read

മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ ആസ്ഥാന മന്ദിരത്തിനായുള്ള യു.എ.ഇ. തല ഫണ്ട് ശേഖരണ ക്യാമ്പയിന്‍ നടന്നു

പ്രധാന കേന്ദ്രമായി മാറുമെന്നും, അതിന്റെ നിര്‍മ്മാണത്തില്‍ പ്രവാസി പ്രവര്‍ത്തകര്‍ നല്‍കുന്ന പിന്തുണ ഏറെ വിലപ്പെട്ടതാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും എം.എല്‍.എയുമായ കല്ലട്ര മാഹിന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു.മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ ആസ്ഥാന മന്ദിരത്തിനായുള്ള യു.എ.ഇ. തല ഫണ്ട് ശേഖരണ ക്യാമ്പയിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും, മണ്ഡലത്തിന് കീഴിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളുടെ സഹകരണത്തോടെയുമാണ് ഫണ്ട് സമാഹരിച്ചത്. ലക്ഷ്യബോധത്തോടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും ഫണ്ട് സമാഹരണത്തില്‍ സജീവമായി പങ്കാളികളായ കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ചടങ്ങിലെ മുഖ്യാതിഥിയും ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറിയുമായ യഹ്യാ തളങ്കര പറഞ്ഞു.ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ തൊട്ടി, മുസ്ലിം ലീഗ് കാസര്‍ഗോഡ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇക്ബാല്‍, ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍,സഫ്വാന്‍ അണങ്കൂര്‍, ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മുനിസിപ്പല്‍ ഭാരവാഹികളായ അന്‍വര്‍ സാജിദ് സെയിലര്‍,സര്‍ഫ്രാസ് പട്ടേല്‍, ഹനീഫ് അണങ്കൂര്‍,അന്‍വര്‍ പള്ളം, ഹാരിസ് കച്ചേരി, മന്‍സൂര്‍ മല്ലം എന്നിവര്‍ പ്രസംഗിച്ചു.ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് സുഹൈല്‍ കോപ്പാ നന്ദി പറഞ്ഞു.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ