ക്ലബ്ബ് പരിധിയിലെ മുഴുവന്‍ വീടുകളിലും ഓണക്കിറ്റ് നല്‍കി രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരി
CITY NEWS DESK-ANANYA | 17 hours ago | 5 min read

രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ നേതൃത്വത്തില്‍ ക്ലബ്ബ് പരിധിയിലെ മുഴുവന്‍ വീടുകളിലും മെമ്പര്‍മാരുടെ വീടുകളിലും ഓണക്കിറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.സബീഷ് ക്ലബ്ബിന്റെ ആദ്യകാല പ്രവര്‍ത്തകരായ മാലിനി ടീച്ചര്‍,ടി. സി. ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് അവരുടെ ഭവനത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഓണക്കിറ്റ് കൈമാറിഉല്‍ഘാടനം നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ.ഷിബു അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ. പവിത്രന്‍ മാസ്റ്റര്‍,ടി ശാന്തകുമാരി ബ്രാഞ്ച് സെക്രട്ടറിമാരായ കെ.കെ. ബാലകൃഷ്ണന്‍,ബി.മാധവന്‍ ക്ലബ്ബ് യു.എ. ഇ രക്ഷാധികാരി രാജേഷ്,യു. എ. ഇ പ്രസിഡന്റ് സുനില്‍ വേങ്ങച്ചേരി ട്രഷറര്‍ മഹേഷ് കുണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.ക്ലബ്ബ് സെക്രട്ടറി ശ്രീജിത്ത് ഒ. സ്വാഗതം പറഞ്ഞു ക്ലബ്ബ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍,പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ക്ലബ്ബ് പരിധിയിലെ 400 ഓളം വീടുകളിലും ക്ലബ്ബ് മെമ്പര്‍മാരുടെ വീടുകളിലും പ്രവര്‍ത്തകര്‍ തന്നെ പോയി ഓണക്കിറ്റ് എത്തിച്ചു നല്‍കിയത് ഇപ്രാവശ്യത്തെ ഓണാഘോഷ പരിപാടികള്‍ക്ക് മാറ്റേകി
- എഴുതിയത്
- CITY NEWS DESK-ANANYA
- നഗരം / വിഭാഗം
- Kasaragod
