മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി രവി തേജ ചിത്രം 'ഇരുമുടി'; പുതിയ ഗാനം പുറത്ത്
CITY NEWS DESK -VIDHULA | 22 hours ago | 5 min read

ശിവ നിര്‍വാണ സംവിധാനം ചെയ്ത് രവി തേജ നായകനായി എത്തിയ ഇരുമുടി തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ബോക്‌സ് ഓഫീസ് കളക്ഷനിലും മികച്ച മുന്നേറ്റമാണ് ചിത്രം നേടുന്നത്. രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമാണ് ഇരുമുടി. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കാര്‍ത്തിക മാസം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ജിവി പ്രകാശ്കുമാര്‍ ആണ് സംഗീത സംവിധാനം.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- National
