City Channel

16 SEPT 2026

WEDNESDAY

Kasaragod

കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ കാറിനു മുന്നിലേക്ക് മണ്ണിടിഞ്ഞു; ആര്‍ക്കും പരുക്കില്ല

CITY NEWS DESK | 76 days ago | 5 min read

കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ കാറിനു മുന്നിലേക്ക് മണ്ണിടിഞ്ഞു; ആര്‍ക്കും പരുക്കില്ല

കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചെമ്മനാട് കോട്ടരുവത്ത് മണ്ണിടിഞ്ഞു. കാറിന് മുന്നിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കില്ല. മണ്ണിടിഞ്ഞ് വീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. രാവിലെ പത്ത് മണിയോടെയാണ് മണ്ണിടിഞ്ഞുവീണത്. കാസര്‍കോട് - കാഞ്ഞങ്ങാട് തീരദേശ പാതയിലെ പള്ളം ഭാഗത്ത് വെള്ളക്കെട്ട് ഉദുമ ന്മ മഴ ശക്തമായതോടെ കാസര്‍കോട് - കാഞ്ഞങ്ങാട് തീരദേശ പാതയിലെ പള്ളം ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും വലിയ ദുരിതമാകുന്നു. റോഡിന്റെ ഇരുവശങ്ങളിലുമായി മഴവെള്ളം കെട്ടിക്കിടക്കുന്നു .വെള്ളക്കെട്ട് കാരണം ദിവസേന ഗതാഗത തടസ്സവും അപകട സാധ്യതയും വര്‍ധിച്ചു.റോഡിലെ കുഴികള്‍ വെള്ളത്തിനടിയില്‍ മറഞ്ഞുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കുഴികളില്‍ വീണ് നിയന്ത്രണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ പതിവാകുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇരുചക്ര വാഹനങ്ങള്‍ ചെറിയ അപകടങ്ങളില്‍പെടുന്നത് സ്ഥിരമാകുകയാണ്. അപകടങ്ങള്‍ തടയാനുള്ള സംവിധാനവും ഇവിടെ ഇല്ല. ശക്തമായ മഴ പെയ്യുന്ന സമയങ്ങളിലും വാഹനങ്ങള്‍ അമിതവേഗത്തില്‍ പോകുന്നു. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നു. വെള്ളക്കെട്ടു പരിഹാരിക്കാന്‍ നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓടകള്‍ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് അടഞ്ഞുകിടക്കുന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു. റോഡിന്റെ ഉപരിതലം ഉയര്‍ത്തി പുനര്‍നിര്‍മിക്കുക, കാര്യക്ഷമമായ മഴവെള്ള നിര്‍ഗമന സംവിധാനം ഒരുക്കുക, അടഞ്ഞുകിടക്കുന്ന ഓടകള്‍ അടിയന്തരമായി ശുചീകരിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അധികൃതര്‍ സ്വീകരിക്കണമെന്നു നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു. അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡുകളും താല്‍ക്കാലിക സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ