City Channel

11 SEPT 2026

FRIDAY

Kasaragod

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്രവിജയമാക്കും

CITY NEWS DESK-ANANYA | 17 min ago | 2 min read

 മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്രവിജയമാക്കും

കാസര്‍കോട് : സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്രവിജയമാക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.സമ്മേളന പ്രചരണത്തിന്റെ ഭാഗമായി പഞ്ചായത്ത്/മുനിസിപ്പല്‍ തലങ്ങളില്‍ വിവിധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. നിയോജക മണ്ഡലം തലത്തില്‍ ജെന്‍ സീ മീറ്റും സംഘടിപ്പിക്കും.യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനസ് എതിര്‍ത്തോട് സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, ജനറല്‍ സെക്രട്ടറി ടി.എം ഇക്ബാല്‍, സെക്രട്ടറി ടി.ഇ മുഖ്താര്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, വൈസ് പ്രസിഡന്റ് എം.എ നജീബ്, അബ്ബാസ് മൊഗര്‍, ശിഹാബ് പാറക്കട്ട, മൂസാ ബാസിത്ത്, മൊയ്തു അറഫ, ഖലീല്‍ ഷെയ്ഖ്, നവാസ് കുഞ്ചാര്‍, റഹ്മാന്‍ പടിഞ്ഞാര്‍, ശരീഫ് ബി.എ, റഫീഖ് കെ.എച്ച്, പി.ബി ഷഫീഖ്, അജ്മല്‍ തളങ്കര, ഷംസുദ്ധീന്‍ കിന്നിംഗാര്‍, ജലീല്‍ തുരുത്തി, സലാം ചെര്‍ക്കള, മാലിക്ക് ചെങ്കള, ഫൈസല്‍ ചെര്‍ക്കള, അനസ് കണ്ടത്തില്‍, അല്‍ത്താഫ് ചൗക്കി, സലാം ബെളിഞ്ചം, ഷബീര്‍ ബെള്ളൂര്‍, കലന്തര്‍ ഷാഫി, ജുനൈദ് പാറക്കെട്ട്, ഹാഷിര്‍ മൊയ്തീന്‍, സിറാജ് ബദിയടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ