City Channel

16 SEPT 2026

WEDNESDAY

Kasaragod

കാസര്‍ഗോഡ്,കുമ്പളയില്‍ വന്‍ ലഹരിവേട്ട.കാറില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീറും കൂട്ടാളിയും പിടിയില്‍.

CITY NEWS DESK -VIDHULA | 73 days ago | 5 min read

കാസര്‍ഗോഡ്,കുമ്പളയില്‍ വന്‍ ലഹരിവേട്ട.കാറില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീറും കൂട്ടാളിയും പിടിയില്‍.

കാസര്‍ഗോഡ്,കുമ്പളയില്‍ വന്‍ ലഹരിവേട്ട.കാറില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീറും കൂട്ടാളിയും പിടിയില്‍. ദേശീയ പാതയില്‍.കുമ്പള ആരിക്കാടി ടോള്‍ പ്ലാസക്കു സമീപത്ത് വച്ചാണ് കഞ്ചാവ് പിടികൂടിയത്.ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും, കുമ്പള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീറിനെയും കൂട്ടാളിയെയും അറസ്റ്റു ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാറില്‍ നിന്നു 30 കിലോ കഞ്ചാവ് പിടികൂടി. കാഞ്ഞങ്ങാട് സ്വദേശിയായ ലാലാ കബീറിനൊപ്പം കൂട്ടാളിയായ മുഹമ്മദ് നിഹാലും പിടിയിലായി.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ