City Channel

16 SEPT 2026

WEDNESDAY

Kasaragod

ചക്ക ഫെസ്റ്റും പ്രദര്‍ശന വിപണന മേളയും സംഘടിപ്പിച്ച് അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസ്

CITY NEWS DESK | 89 days ago | 5 min read

ചക്ക ഫെസ്റ്റും പ്രദര്‍ശന വിപണന മേളയും സംഘടിപ്പിച്ച് അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസ്

വെള്ളിക്കോത്ത്: ചക്കയില്‍ നിന്നും വിവിധ ശ്രേണികളിലുള്ള വിഭവങ്ങളും ഉല്‍പ്പന്നങ്ങളും തയ്യാറാക്കി അജാനൂര്‍ കുടുംബശ്രീ, മോഡല്‍ സി.ഡി.എസ്‌ന്റെ ചക്ക ഫെസ്റ്റും പ്രദര്‍ശന വിപണന മേളയും ശ്രദ്ധേയമായി. പച്ചയും പഴുത്തതുമായ ചക്കയ്ക്ക് പുറമേ ചക്ക കൊണ്ടുള്ള വിവിധ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ചക്ക ചമണി കൊണ്ടുള്ള വിഭവവും ഫെസ്റ്റില്‍ ഇടംപിടിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ 24 വാര്‍ഡുകളില്‍ നിന്നുമുള്ള കുടുംബശ്രീ യൂണിറ്റുകള്‍ ചക്ക ഫെസ്റ്റില്‍ പങ്കാളികളായി. ചക്ക കേക്ക്, ചക്ക ഷെയ്ക്ക്, ചക്ക ബിരിയാണി, വിവിധ തരത്തിലുള്ള ചക്ക പായസം, ചക്ക പപ്പടം, ചക്ക ചമ്മന്തി, ചക്ക വട, ചക്ക ഉണ്ണിയപ്പം എന്നിങ്ങനെ പോകുന്നു വിഭവങ്ങളുടെ നിര. ചക്ക മാത്രമല്ല ചക്കക്കുരു വിഭവങ്ങളും ചക്ക ഫെസ്റ്റിന്റെ പ്രത്യേകതയായിരുന്നു. ചക്കക്കുരു ഉണ്ട, ലഡു, വട, പായസം തുടങ്ങിയവയും ചക്കക്കുരു കൊണ്ട് ഉണ്ടാക്കി ഫെസ്റ്റില്‍ ഇടം പിടിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ചക്ക ഫെസ്റ്റ് ചക്ക കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ കെ. അശ്വിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. കുഞ്ഞാമിന, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വി.രാഘവന്‍, മുന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.വി. രത്‌നകുമാരി എന്നിവര്‍ സംസാരിച്ചു. സി. ഡി. എസ്. വൈസ് ചെയര്‍പേഴ്‌സണ്‍ കെ സുമതി സ്വാഗതവും റിസോഴ്‌സ് പേഴ്‌സണ്‍ ബ്രീജ പാടിക്കാനം നന്ദിയും പറഞ്ഞു. ചക്ക കൊണ്ടുള്ള വിഭവങ്ങളുടെ മത്സരത്തില്‍ ബ്ലോക്ക് കോഡിനേറ്റര്‍മാരായ രമ്യ മോള്‍, എ.രജനി, കെ. നിമിഷ അജാനൂര്‍ പഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി എച്ച് ഇക്ബാല്‍ എന്നിവര്‍ വിധികര്‍ത്താക്കളായി ജേതാക്കളെ പ്രഖ്യാപിച്ചു.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ