City Channel

16 SEPT 2026

WEDNESDAY

Kasaragod

കാഞ്ഞങ്ങാട് പ്രസ് ഫോറം ഏര്‍പ്പെടുത്തിയ അച്ചടി - ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

CITY NEWS DESK | 78 days ago | 5 min read

കാഞ്ഞങ്ങാട് പ്രസ് ഫോറം ഏര്‍പ്പെടുത്തിയ അച്ചടി - ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം ഏര്‍പ്പെടുത്തിയ അച്ചടി - ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രസ് ഫോറം സ്ഥാപക പ്രസിഡന്റ് എം.വി ദാമോധരന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ മികച്ച വാര്‍ത്തക്കുള്ള അവാര്‍ഡ് കാഞ്ഞങ്ങാട് മാതൃഭൂമി സീനിയര്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ. വി. ജയകൃഷ്ണന്‍ അര്‍ഹനായി. മാതൃഭുമിയില്‍ പ്രസിദ്ധീകരികരിച്ച ദേവസമക്ഷം നൊമ്പരപ്പൂക്കള്‍ പരമ്പരക്കാണ് അവാര്‍ഡ്. മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള സുരേന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ അവാര്‍ഡിന് ന്യൂസ് മലയാളം കാസര്‍കോട് റിപ്പോര്‍ട്ടര്‍ രതീഷ് വാസുദേവന്‍ (ന്യൂസ് മലയാളം), അര്‍ഹനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആരോഗ്യവകുപ്പിന്റെ അനാസ്ഥയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശിനെ ഹര്‍ഷി നയുടെ നീതി തേടിയുള്ള വാര്‍ത്തക്കാണ് പുരസ്‌കാരം. ദേശാഭിമാനി ലേഖകനായിരുന്ന ടി. കുഞ്ഞിരാമന്‍ മാസ്റ്ററുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ മികച്ച ഗ്രാമീണ റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി തൃക്കരിപ്പൂര്‍ റിപ്പോര്‍ട്ടര്‍ പി.ശില്‍പ്പ അര്‍ഹയായി. ഫിനിഷിങ്ങില്ലാതെ കാസര്‍കോടിന്റെ കായിക സ്വപ്നം എന്ന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. മടിക്കൈയിലെ ആദ്യകാല കര്‍ഷക കമ്മ്യൂണിസ്റ്റ് നേതാവ് കെ.വി രാമുണ്ണിയുടെ സ്മരണക്കായി കുടുംബം സായാഹ്ന പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കായി ഏര്‍പ്പെടുക്കിയ അവാര്‍ഡിന് കഴിഞ്ഞ 33 വര്‍ഷമായി ഉത്തരദേശം കാഞ്ഞങ്ങാട് ലേഖകന്‍ പി പ്രവീണ്‍കുമാര്‍ അര്‍ഹനായി. വാര്‍ത്ത സമ്മേളനത്തില്‍ ജൂറിയും മാധ്യമം ദിനപത്രത്തിന്റെ കാസര്‍കോട് ബ്യൂറോ ചീഫുമായ രവീന്ദ്രന്‍ രാവണേശ്വരം, മാധ്യമ പ്രവര്‍ത്തകരായ ഫസലു റഹ്മാന്‍, ബാബു കോട്ടപ്പാറ, കെ.വി ബൈജു, എന്നിവരടങ്ങിയ ജൂറിസമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. 5001 രൂപയും ശില്‍പവും പ്രശംസാപത്രവുമാണ് അവാര്‍ഡ്. ജൂലായ് 7ന് ഉച്ചക്ക് 3 ന് കാഞ്ഞങ്ങാട് ബിഗ് മാള്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അട്ടക്കാട്ടെ ആദ്യകാല കര്‍ഷക സംഘം പ്രവര്‍ത്തകന്‍ തോട്ടോന്‍ കോമന്‍ മണിയാണിയുടെ സ്മരണക്ക് കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തകരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഹോസ്ദുര്‍ഗ് എംഎല്‍എ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ നിര്‍വഹിക്കും.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ