City Channel

25 AUG 2026

TUESDAY

Kasaragod

ചാലിങ്കാലില്‍ പി. കുഞ്ഞിണ്ണന്‍ അനുസ്മരണ പൊതുയോഗവും അനുമോദന സദസ്സും നടന്നു

CITY NEWS DESK -VIDHULA | 4 days ago | 5 min read

  ചാലിങ്കാലില്‍ പി. കുഞ്ഞിണ്ണന്‍ അനുസ്മരണ പൊതുയോഗവും അനുമോദന സദസ്സും നടന്നു

പെരിയ : പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കര്‍ഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച സി. കുഞ്ഞിക്കണ്ണന്‍ ഓര്‍മ്മയായിട്ട് 24 വര്‍ഷം പൂര്‍ത്തിയായി. പി. കുഞ്ഞി കണ്ണന്റെ ഓര്‍മ്മ പുതുക്കുന്നതിന്റെ ഭാഗമായി സി.പി.ഐ.എം ചാലിങ്കാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ പൊതുയോഗവും അനുമോദന സദസ്സും സംഘടിപ്പിച്ചു. രാവിലെ പ്രഭാത ഭേരിയോട് കൂടി അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായി. വൈകിട്ട് നടന്ന അനുസ്മരണ പൊതുയോഗത്തില്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം സി.ജെ. സജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വച്ച് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സജിത്ത് നിര്‍വഹിച്ചു. സി.പി.ഐ.എം ചാലിങ്കാല്‍ ലോക്കല്‍ സെക്രട്ടറി ഷാജി എടമുണ്ട അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ എന്‍. ബാലകൃഷ്ണന്‍, പി. ജ്യോതി ബസ്സു, സുനു ഗംഗാധരന്‍, പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടി.ബിന്ദു, അമ്പലത്തറ ലോക്കല്‍ സെക്രട്ടറി കെ. വി.അനൂപ് എന്നിവര്‍ സംസാരിച്ചു. സി.പി.ഐ.എം ചാലിങ്കാല്‍ ബ്രാഞ്ച് സെക്രട്ടറി വി. നിധീഷ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പായസ വിതരണവും നടന്നു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ