City Channel

25 AUG 2026

TUESDAY

Kasaragod

കാസറഗോഡ് എം ജി റോഡിലെ അപകട മരണം : വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവിശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ്

CITY NEWS DESK-ANANYA | 4 days ago | 5 min read

കാസറഗോഡ് എം ജി റോഡിലെ അപകട മരണം :  വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവിശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ്

കാസറഗോഡ് : കാസറഗോഡ് എം ജി റോഡിലെ അപകട മരണത്തില്‍ അടിയന്തര ഇടപെടല്‍ ആവിശ്യപ്പെട്ട് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് മണ്ഡലം കമ്മിറ്റി പി ഡബ്ല്യൂ ഡി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയറെ കണ്ടു , നഗരത്തിന്റെ വ്യാപാര - വാണിജ്യ കേന്ദ്രത്തിലൂടെ കടന്നു പോകുന്ന നിലവിലുള്ള റോഡിന്റെ വീതി ഗതാഗത ആവിശ്യങ്ങള്‍ക്ക് പര്യപ്തമല്ലന്നും റോഡിന്റെ വീതി കൂട്ടുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും , റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പാളിച്ചകള്‍ പരിഹരിച്ച് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവിശ്യപ്പെട്ടു , യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് മുസമ്മില്‍ എസ് കെ, ജനറല്‍ സെക്രട്ടറി അനസ് എതിര്‍ത്തോട്, ട്രെഷറര്‍ അബ്ബാസ് മൊഗര്‍, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ മൂസാ ബാസിത്ത്, മൊയ്തു അറഫ, ഖലീല്‍ ഷെയ്ക്ക് കൊല്ലംമ്പാടി, നവാസ് കുഞ്ചാര്‍ , റഹ്മാന്‍ പടിഞ്ഞാര്‍,അജ്മല്‍ തളങ്കര, ജലീല്‍ തുരുത്തി , താജു ബെല്‍ക്കാട്,സജീര്‍ ബെദിര, നൗഫല്‍ നെല്ലിക്കുന്ന്, സിറാസ് ബാങ്കോട്, നൗഫല്‍ നെല്ലിക്കുന്ന് എന്നിവര്‍ സംബന്ധിച്ചു

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ