City Channel

16 SEPT 2026

WEDNESDAY

Kasaragod

കുശവന്‍ കുന്ന് ജെ മാളില്‍ എം. സി. എഫ് ജിം പ്രവര്‍ത്തനമാരംഭിച്ചു

CITY NEWS DESK - ANANYA | 57 days ago | 5 min read

 കുശവന്‍ കുന്ന്  ജെ മാളില്‍ എം. സി. എഫ് ജിം പ്രവര്‍ത്തനമാരംഭിച്ചു

കാസറഗോഡ് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പ്രൊഫസര്‍ പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട്: ആരോഗ്യ പരിരക്ഷയ്ക്കും വ്യായാമ മുറകള്‍ക്കും ഉതകുന്ന രീതിയില്‍ ആധുനിക ഉപകരണങ്ങളും പരിശീലകരെയും അണിനിരത്തിക്കൊണ്ട് കുശവന്‍കുന്ന് ജെ മാളില്‍ എം. സി. എഫ് ജിം പ്രവര്‍ത്തനമാരംഭിച്ചു. കാസര്‍ഗോഡ് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പ്രൊഫസര്‍ പി. രഘുനാഥ് ജിമ്മിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി 360 ക്രോസ് ഫിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഡിയോ സെക്ഷന്റെ ഉദ്ഘാടനം ഡോക്ടര്‍ യു. രാഘവേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. പ്രശസ്ത ടെലിവിഷന്‍, സിനിമ താരവും മറിമായം ഫെയിമുമായ ഉണ്ണി രാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. രാജേന്ദ്രന്‍ ബണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, കെ. എച്ച്. ഒ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ഷബീര്‍, അമേച്ചര്‍ തൈക്കോണ്ടോ അസോസിയേഷന്‍ ജില്ല പ്രസിഡന്റ് വി. വി. മധു, കെ. എച്ച്. ഒ ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി ജാഫര്‍, ജയ മാള്‍ മാനേജിംഗ് ഡയറക്ടര്‍ ജനാര്‍ദ്ദനന്‍ പുല്ലൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പി. കെ. മിഥുന്‍കുമാര്‍ സ്വാഗതവും കെ. സുഗതന്‍ നന്ദിയും പറഞ്ഞു

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ