City Channel

14 JUL 2026

TUESDAY

Kasaragod

രാവണേശ്വരം വള്ളി വാണിയ തറവാട് ജനറല്‍ബോഡിയോഗവും കുടുംബ സംഗമവും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നു.

CITY NEWS DESK - ANANYA | 11 hours ago | 5 min read

രാവണേശ്വരം വള്ളി വാണിയ തറവാട് ജനറല്‍ബോഡിയോഗവും കുടുംബ സംഗമവും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നു.

രാവണേശ്വരം : രാവണേശ്വരം വള്ളി വാണിയ തറവാട് ജനറല്‍ബോഡിയോഗവും കുടുംബ സംഗമവും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നു. എന്‍വിയോണ്‍മെന്റല്‍ സയന്‍സില്‍ പി എച്ച് ഡി നേടിയ ഡോക്ടര്‍ അഞ്ജലി നാരായണന്‍ ബേത്തലം ബന്തടു ക്ക, ഡ്രിപ്പ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് നാഷണല്‍ ഫെഡറേഷന്‍ കപ്പില്‍ സില്‍വര്‍ മെഡല്‍ നേടിയ അഭിനവ്. വി, എസ്.എസ്.എല്‍.സി,പ്ലസ് ടു,എല്‍. എസ്.എസ്, എന്‍. എം.എം.എസ് തുടങ്ങിയ പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെയുമാണ് അനുമോദിച്ചത്. ജനറല്‍ബോഡി യോഗത്തിലും കുടുംബ സംഗമത്തിലും വച്ച് തറവാട്ടില്‍ നടന്ന പുനപ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവ ചടങ്ങിന്റെയും തറവാട് നിര്‍മ്മാണത്തിന്റെയും വരവ് ചിലവ് കണക്ക് അവതരിപ്പിക്കലും കമ്മിറ്റി പിരിച്ചുവിടലും നടന്നു. മുതിര്‍ന്ന തറവാട്ട് അംഗം കുഞ്ഞമ്മ ബേപ്പ് ഭദ്രദീപം കൊളുത്തി.തറവാട് സെക്രട്ടറി കൃഷ്ണന്‍ മാസ്റ്റര്‍ കാഞ്ഞങ്ങാട് പരിപാടികള്‍ വിശദീകരിച്ചു. ചെയര്‍മാന്‍ നവീന്‍കുമാര്‍ മു തിയക്കാല്‍ അധ്യക്ഷത വഹിച്ചു. ഗള്‍ഫ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ കുണ്ടംകുഴി നന്ദി പറഞ്ഞു. തറവാടിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളായി ബാലചന്ദ്രന്‍ ബേപ്പിനെ പ്രസിഡന്റായും കൃഷ്ണന്‍ മാസ്റ്റര്‍ കാഞ്ഞങ്ങാടിനെ സെക്രട്ടറിയായും പവിത്രന്‍ നമ്പിടി പള്ളത്തെ ട്രഷററാ യും മുരളീധരന്‍ ചിത്താരി, അജിത്ത് കീക്കാനം എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും രാജന്‍ കളിങ്ങോത്ത്, ഉണ്ണികൃഷ്ണന്‍ അപ്പാട്ടിവളപ്പ് എന്നിവരെ വൈസ് പ്രസിഡണ്ട് മാരായും തെരഞ്ഞെടുത്തു. വനിതാ കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ടായി അനിത പള്ളോട്ട്, സെക്രട്ടറിയായി സാവിത്രി ടീച്ചര്‍ ബാര, ട്രഷററായി രാഗിണി ടീച്ചര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

11 hours ago

അവിശ്വാസം പാസായി ഉദുമ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് പുറത്ത്

12 hours ago

മൂലക്കണ്ടം ഷാവേസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ഉദ്ഘാടനം ചെയ്തു

15 hours ago

തിയറ്റര്‍ ഗ്രൂപ്പ് കാഞ്ഞങ്ങാട് രസിക ശിരോമണി കോമന്‍ നായരുടെ പേരിലുള്ള രസിക ശിരോമണി പുരസ്‌കാരം നാടക നടനും നാടക പ്രവര്‍ത്തകനുമായ ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ക്ക്

3 days ago

വേള്‍ഡ് മലയാളി കൗണ്‍സിലും കെയര്‍ ആന്റ് സെയ്ഫും സംയുക്തമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന പരിപാടികള്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു.

3 days ago

ജൂലൈ 10 അവകാശ ദിനം അംഗന്‍വാടി ജീവനക്കാര്‍ കരിദിനമായി ആചരിച്ചു