City Channel

04 SEPT 2026

FRIDAY

Kasaragod

മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ ആസ്ഥാന മന്ദിരം: ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ നാലാംഘട്ട ഫണ്ട് കൈമാറി

CITY NEWS DESK-ANANYA | 20 hours ago | 5 min read

 മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ ആസ്ഥാന മന്ദിരം: ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ നാലാംഘട്ട ഫണ്ട് കൈമാറി

കാസറഗോഡ്: മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണത്തിനായി ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി സമാഹരിച്ച ഫണ്ടിന്റെ നാലാംഘട്ട തുക കൈമാറി. ഇതോടെ ആസ്ഥാന മന്ദിര നിര്‍മ്മാണത്തിനായി ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി 27 ലക്ഷം രൂപ സംഭാവനയായി നല്‍കി.ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറിയും യു.എ.ഇ. കെ.ഡി.എം.എല്‍. ചെയര്‍മാനുമായ യഹ്യാ തളങ്കര, മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റും കാസര്‍ഗോഡ് നിയമസഭാ മണ്ഡലം എം.എല്‍.എയുമായ കല്ലട്ര മാഹിന് ഫണ്ട് കൈമാറി.യഹ്യാ തളങ്കരയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് കാസര്‍ഗോഡ് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു.ആസ്ഥാന മന്ദിരം കാസര്‍ഗോഡ് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ സംഘടനാ ചരിത്രത്തിന്റെയും ഭാവി പ്രവര്‍ത്തനങ്ങളുടെയും പ്രധാന കേന്ദ്രമായി മാറുമെന്നും, അതിന്റെ നിര്‍മ്മാണത്തില്‍ പ്രവാസി പ്രവര്‍ത്തകര്‍ നല്‍കുന്ന പിന്തുണ ഏറെ വിലപ്പെട്ടതാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും എം.എല്‍.എയുമായ കല്ലട്ര മാഹിന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ ആസ്ഥാന മന്ദിരത്തിനായുള്ള യു.എ.ഇ. തല ഫണ്ട് ശേഖരണ ക്യാമ്പയിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും, മണ്ഡലത്തിന് കീഴിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളുടെ സഹകരണത്തോടെയുമാണ് ഫണ്ട് സമാഹരിച്ചത്. ലക്ഷ്യബോധത്തോടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും ഫണ്ട് സമാഹരണത്തില്‍ സജീവമായി പങ്കാളികളായ കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ചടങ്ങിലെ മുഖ്യാതിഥിയും ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറിയുമായ യഹ്യാ തളങ്കര പറഞ്ഞു. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ തൊട്ടി, മുസ്ലിം ലീഗ് കാസര്‍ഗോഡ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇക്ബാല്‍, ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍,സഫ്വാന്‍ അണങ്കൂര്‍, ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മുനിസിപ്പല്‍ ഭാരവാഹികളായ അന്‍വര്‍ സാജിദ് സെയിലര്‍,സര്‍ഫ്രാസ് പട്ടേല്‍, ഹനീഫ് അണങ്കൂര്‍,അന്‍വര്‍ പള്ളം, ഹാരിസ് കച്ചേരി, മന്‍സൂര്‍ മല്ലം എന്നിവര്‍ പ്രസംഗിച്ചു. ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് സുഹൈല്‍ കോപ്പാ നന്ദി പറഞ്ഞു.

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ