City Channel

13 AUG 2026

THURSDAY

Kasaragod

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അട്ടിമറിക്കാനുള്ള യു.ഡി.എഫ് ഗവണ്‍മെന്റിന്റെ നീക്കത്തിനെതിരെ ബി. കെ.എം. യു കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ചിത്താരി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

CITY DESK - ANANYA | 8 hours ago | 5 min read

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അട്ടിമറിക്കാനുള്ള യു.ഡി.എഫ് ഗവണ്‍മെന്റിന്റെ നീക്കത്തിനെതിരെ ബി. കെ.എം. യു കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ചിത്താരി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

കാഞ്ഞങ്ങാട്: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി. കെ. എം. യു കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിത്താരി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. രാവണേശ്വരം രാമഗിരി കേന്ദ്രമാക്കി ആരംഭിച്ച മാര്‍ച്ച് ചിത്താരി വില്ലേജ് ഓഫീസില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബി. കെ. എം. യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷേമ പെന്‍ഷനുകള്‍ പ്രത്യുല്‍പാദന പരമല്ലെന്ന് പറഞ്ഞ ഐക്യ ജനാധിപത്യ മുന്നണിയുടെ മുന്‍ ഭരണകാലങ്ങളില്‍ ക്ഷേമ പെന്‍ഷനുകളില്‍ കുടിശ്ശിക നിലനിന്നിരുന്നു എന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ വഴി ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കാന്‍ തുടങ്ങിയതോടുകൂടിയാണ് കുടിശ്ശിക ഇല്ലാതായതെന്നും വീണ്ടും അതേ കാലത്തിലേക്ക് തിരിച്ചു പോകാനാണ് ഇന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും ഗോവിന്ദന്‍ പള്ളിക്കാപ്പില്‍പറഞ്ഞു. ബി. കെ. എം. യു കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഗംഗാധരന്‍ പള്ളിക്കാപ്പില്‍, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി എം. മുരളീധരന്‍, കേരള മഹിളാസംഘം കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി പി. മിനി എന്നിവര്‍ സംസാരിച്ചു. ബി. കെ. എം. യു കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി പി. രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ