City Channel

31 OCT 2026

SATURDAY

Kasaragod

അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി. ഡി.എസ് കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു

CITY DESK - ANANYA | 86 days ago | 5 min read

അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി. ഡി.എസ് കര്‍ക്കിടക കഞ്ഞി ഫെസ്റ്റ്  സംഘടിപ്പിച്ചു

അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി. ഡി.എസ് കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ഉദ്ഘാടനം ചെയ്തു.വെള്ളിക്കോത്ത്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി കര്‍ക്കിടക ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് ജെന്‍ഡര്‍ ചാമ്പ്യന്മാരെ ആദരിക്കുന്ന ചടങ്ങും നടന്നു. കുടുംബശ്രീ തുടങ്ങിയത് മുതലുള്ള അജാനൂര്‍ കുടുംബശ്രീ മോഡല്‍ സി.ഡി.എസ് സെന്റര്‍ ആര്‍. പി. യും പഞ്ചായത്തിലെ ജനറല്‍ മേഖലയില്‍ മികച്ച പ്രവര്‍ത്തകയുമായ വി. ടി. കാര്‍ത്യായനി, ആജാനൂര്‍ കുടുംബശ്രീ മോഡല്‍ സിഡിഎസിലെ ഏറ്റവും പ്രായം കൂടിയ ഹരിത കര്‍മ്മ സേന അംഗം സുശീല ചിത്താരി, ഇരുപത്തിരണ്ടാം വാര്‍ഡിലെ കുടുംബശ്രീ അംഗമായ എഴുത്തുകാരി പുഷ്പ കൊളവയല്‍, കൂര്‍മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹയായ ആശാനോര്‍ പഞ്ചായത്ത് മെമ്പര്‍ കൂടിയായ സി. കുഞ്ഞാമിന, സിഡിഎസിലെ മികച്ച സംരംഭകയായ രേഷ്മ മാണിക്കോത്ത്, ആദ്യകാലം മുതലുള്ള രംഗശ്രീ പ്രവര്‍ത്തകയും മികച്ച നാടക നടിയും സി.ഡി.എസ് വൈസ് ചെയര്‍ പേഴ്‌സണുമായ കെ. സുമതി വേലാശ്വരം എന്നിവരെയാണ് അനുമോദിച്ചത്. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. അശ്വിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, എം. വി. രാഘവന്‍, സി. കുഞ്ഞാമിന, ഗീതാ ബാബു, കാര്‍ത്യായനി, ഡോക്ടര്‍ നിഷ, എം. അനില, ടി.ഷൈജു, എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. സുമതി സ്വാഗതവും റിസോഴ്‌സ് പേഴ്‌സണ്‍ ബ്രീജ പാടിക്കാനം നന്ദിയും പറഞ്ഞു. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മുരിങ്ങയില, ചേമ്പില, മത്തനില, തവര,കാന്താരിയി ല തുടങ്ങി വിവിധതരം ഇലകള്‍ ഉപയോഗിച്ചുള്ള ഇല കറിയും ചമ്മന്തിയും കര്‍ക്കിടക കഞ്ഞിയും വിതരണം ചെയ്തു. കര്‍ക്കിടക കഞ്ഞിയും വിവിധതരംഇലകള്‍ ഉപയോഗിച്ചുള്ള ഇല കറികളും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും ഏറെ സ്വാദിഷ്ടമുള്ളതായി.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

17 days ago

പുല്ലൂരില്‍ പാല്‍ ഗുണമേന്‍മ ബോധവല്‍ക്കരണ പരിപാടി നടന്നു.

18 days ago

സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലാരം പതിയില്‍ അനുസ്മരണ പൊതുയോഗവും ബഹുജന സംഗമവും സംഘടിപ്പിച്ചു

18 days ago

അജാനൂര്‍ പഞ്ചായത്തില്‍ 2025- 26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടന്നു

19 days ago

കാസര്‍ഗോഡ് റവന്യൂ ജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടന്നു.

26 days ago

ചിത്രയ്ക്കും കുട്ടികള്‍ക്കും ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിയും കരുണ ട്രസ്റ്റും ചേര്‍ന്ന് നല്‍കിയ കട്ടില്‍ കെ നീലകണ്ഠന്‍ എം എല്‍ എ കൈമാറുന്നു