City Channel

16 SEPT 2026

WEDNESDAY

Kasaragod

മാതാപിതാക്കള്‍ക്കൊപ്പം തോട്ടില്‍ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി ; തിരച്ചില്‍ തുടരുന്നു

CITY NEWS DESK -VIDHULA | 71 days ago | 5 min read

മാതാപിതാക്കള്‍ക്കൊപ്പം തോട്ടില്‍ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി ; തിരച്ചില്‍ തുടരുന്നു

മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം തോട്ടില്‍ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരന്‍ ഒഴുക്കില്‍പ്പെട്ടു.പരിയാരം കോരന്‍പീടികയിലെ പി ടി പി ജാബിറിന്റെ മകന്‍ മുഹമ്മദ് നജ്മാനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഞായര്‍ വൈകിട്ട് അഞ്ചിന് പൂമംഗലം കൊടിലേരി പാലത്തിന് സമീപത്തെ തോട്ടിലാണ് കുളിക്കാനിറങ്ങിയത്. കുറുമാത്തൂര്‍ ചൊറുക്കളയില്‍ ഉപ്പൂപ്പ കെ പി ഉമ്മറിന്റെ വീട്ടില്‍ എത്തിയതായിരുന്നു കുടുംബം. ഇവിടെനിന്നാണ് രണ്ട് കിലോമീറ്ററോളം അകലെയുള്ള പൂമംഗലത്ത് കുളിക്കാനെത്തിയത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ മുഹമ്മദ് നജ്മാന്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാസേനയും രാത്രി ഏഴുവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. തിങ്കള്‍ രാവിലെ തിരച്ചില്‍ തുടരും.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ