City Channel

16 SEPT 2026

WEDNESDAY

Kasaragod

മാധവം നവമാധ്യമ കൂട്ടായ്മ അനുശോചന യോഗം സംഘടിപ്പിച്ചു

CITY NEWS DESK -ANANYA | 47 days ago | 5 min read

 മാധവം നവമാധ്യമ കൂട്ടായ്മ അനുശോചന യോഗം സംഘടിപ്പിച്ചു

മാധവം നവമാധ്യമ കൂട്ടായ്മ അനുശോചന യോഗം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്:റിട്ടയേഡ് അധ്യാപകനും പത്ര പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കാവുങ്കല്‍ നാരായണന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ മാധവം കലാ സാംസ്‌കാരിക നവ മാധ്യമ കൂട്ടായ്മ കാഞ്ഞങ്ങാട് അനുശോചനയോഗം നടത്തി. പ്രശസ്ത നേത്ര രോഗ വിദഗ്ധ ഡോക്ടര്‍. ത്രേസ്യാമ്മ ജോസ് അനുശോചന പ്രഭാഷണം നടത്തി. ജനാര്‍ദ്ദനന്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. കെ. വി.മാധവന്‍, പി.നാരായണന്‍, പ്രശാന്ത് പെരളം, ചന്ദ്രന്‍ പെരിയ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബാബു കുന്നത്ത് സ്വാഗതവും ഖജാന്‍ജി ശശി ഹരിശ്രീ നന്ദിയും പറഞ്ഞു.

എഴുതിയത്
CITY NEWS DESK -ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ