City Channel

16 SEPT 2026

WEDNESDAY

Kasaragod

ഇന്റഗ്രല്‍ ബുക്ക്സ് പബ്ലിക്കേഷന്‍സ് വൈവിധ്യ വല്‍ക്കരണത്തിലേക്ക്

CITY NEWS DESK -ANANYA | 48 days ago | 5 min read

ഇന്റഗ്രല്‍ ബുക്ക്സ് പബ്ലിക്കേഷന്‍സ് വൈവിധ്യ വല്‍ക്കരണത്തിലേക്ക്

കാഞ്ഞങ്ങാട്: പ്രശസ്ത ചിന്തകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ഇന്റഗ്രല്‍ ബുക്ക്സ് പബ്ലിക്കേഷന്‍സ് ആനന്ദാശ്രമം കാഞ്ഞങ്ങാടിന്റെ സ്ഥാപകനുമായ ശ്രീകാന്ത് സാറിന്റെ നാലാം സ്മൃതി ദിനത്തില്‍ ഇന്റഗ്രല്‍ ബുക്ക്സ് പുസ്തക പ്രസാധന രംഗത്ത് വൈവിധ്യ വല്‍ക്കരണത്തിന് സജ്ജമായി. ഇന്റഗ്രല്‍ ബുക്ക്സ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ ശ്രീ ഡെന്നി അമൃതഗിരിയുടെ വീക്ഷണവും മാര്‍ഗ്ഗനിര്‍ദ്ദേശവും ഇന്റഗ്രല്‍ ബുക്ക്സ് പബ്ലിക്കേഷന്‍സ് പ്രവര്‍ത്തകരുടെ സഹകരണത്തോടെ പുതിയ ചുവടുവെപ്പിന് കാരണമായി. ഭാരതീയ തത്വചിന്തയെ ആധുനിക സയന്‍സിന്റെ പശ്ചാത്തലത്തില്‍ അപഗ്രഥിക്കുന്ന ഇംഗ്ലീഷിലും മലയാളത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുമുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ മാത്രമായിരുന്നു ഇതിനോടകം ഇന്റഗ്രല്‍ ബുക്ക്സ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ സാഹിത്യം, ശാസ്ത്രം, തത്വചിന്ത, യാത്രാവിവരണം നിരൂപണം തുടങ്ങി വിവിധങ്ങളായ പുസ്തകങ്ങള്‍ ഇന്റഗ്രല്‍ ബുക്ക്സ് പബ്ലിക്കേഷന്‍സിലൂടെ വായനക്കാരിലേക്ക് എത്തിക്കുവാനുള്ള ദൗത്യമാണ് ഇന്റഗ്രല്‍ ബുക്ക്സ് പബ്ലിക്കേഷന്‍സ് ഏറ്റെടുത്തിട്ടുള്ളതെന്ന് ചെയര്‍മാന്‍ ശ്രീ ഡെന്നി അമൃതഗിരി അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്റഗ്രല്‍ ബുക്ക്സ് പബ്ലിക്കേഷന്‍സ്, രാമനഗരം ശ്രീരാമക്ഷേത്രത്തിനു സമീപത്തുള്ള സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക് ഇന്നു മുതല്‍ (28.07.2026 ചൊവ്വ) പ്രവര്‍ത്തനമാരംഭിച്ചു. ആനന്ദാശ്രമം മഠാധിപതി പൂജനീയ മുക്താനന്ദ സ്വാമിജി ഭദ്രദീപം കൊളുത്തി ഔപചാരിചക ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീകാന്ത് സാറിന്റെ ജന്മനിയോഗം കാലാതിവര്‍ത്തിയാണെന്ന് ഭഗവദ്ഗീതയെ ഉദ്ധരിച്ചുകൊണ്ട് സ്വാമിജി അനുഗ്രഹഭാഷണത്തില്‍ വ്യക്തമാക്കി. ചടങ്ങളില്‍ ഇന്റഗ്രല്‍ ബുക്ക്സ് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ശ്രീമതി ജ്യോതിഷ ഡെന്നി അമൃതഗിരി, കോ-ഓഡിനേറ്റര്‍ നിഷാന്ത് വി.ടി, മാനേജര്‍ ഉണ്ണി കാട്ടുകുളങ്ങര, ശ്രീകാന്തം സ്മൃതി സമിതി പ്രവര്‍ത്തകരായ വാമനന്‍ നായര്‍, രമേശന്‍ പുതിയകണ്ടം, ദിനേശ് മാവുങ്കാല്‍ എന്നിവര്‍ സന്നിഹിതരായി. ശ്രീകാന്ത് സാറിന്റെ സൗഹൃദ വലയത്തിലുള്ള നിരവധിപേര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശ്രീകാന്ത് സാറിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ഉണ്ടായി.

എഴുതിയത്
CITY NEWS DESK -ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ