മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് സോഡാ ആന്‍ഡ് സോഫ്റ്റ് ഡ്രിങ്ക്‌സ് കേരള(മാസ്സ്) കാസര്‍ഗോഡ് ജില്ലാ സമ്മേളനം
CITY NEWS DESK | 10 hours ago | 5 min read

പെരിയ : സോഡയും ശീതള പാനീയങ്ങളും ഉല്പാദിപ്പിക്കുന്നവരുടെ സംസ്ഥാന സംഘടനയായ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് സോഡാ ആന്‍ഡ് സോഫ്റ്റ് ഡ്രിങ്ക്‌സ് കേരള (മാസ്സ് ) കാസര്‍ഗോഡ് ജില്ല ഘടകത്തിന്റെ സമ്മേളനം പെരിയബസാര്‍ വ്യാപാര ഭവനില്‍ വച്ച് നടന്നു.ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികളില്‍ വരുന്ന ശീതള പാനീയങ്ങളുടെ വരവ് നിയന്ത്രിക്കണമെന്നും ദേശീയപാത നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണം എന്നും സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന സമ്മേളനം ഓഗസ്റ്റ് അഞ്ചാം തീയതി തൃശ്ശൂര്‍ ജില്ലയില്‍ വെച്ച് നടക്കുന്നതിന്റെ മുന്നോടിയായാണ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ. വി. ശശിധരന്‍ പതാക ഉയര്‍ത്തിയതോടുകൂടി സമ്മേളന നടപടികള്‍ക്ക് തുടക്കമായി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടര്‍ സി. കെ. സബിത സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എം. വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു.. സമ്മേളനത്തില്‍ വെച്ച് മാസ്സ് അംഗങ്ങളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ എസ്. ശ്രേയ, വര്‍ഷ വിദ്യാധരന്‍, റബീസാ എ സത്താര്‍ എന്നിവര്‍ക്കുള്ള അനുമോദനവും ഉപഹാര വിതരണവും പഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടര്‍ സി. കെ. സബിത നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് നാരായണന്‍ പെരിയ, മാസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. വി. ശശിധരന്‍, ജില്ലാ ട്രഷറര്‍ ആന്‍സലാംസെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്‍ സത്താര്‍ പെരിയ ബസാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ. വി. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. മാസ്സിന്റെ പുതിയ ഭാരവാഹികളായി അബ്ദുല്‍ സത്താര്‍ പെരിയയെ പ്രസിഡന്റായും എം. വിദ്യാധരന്‍ ബോവിക്കാനത്തെ സെക്രട്ടറിയായും ആന്‍ സലാം സെബാസ്റ്റ്യന്‍ ചിറ്റാരിക്കാലിനെ ഖജാന്‍ജിയായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി അജയന്‍ നീലേശ്വരത്തെയും ജോയിന്റ് സെക്രട്ടറിയായി സുനില്‍കുമാര്‍ മാണിക്കോത്തിനെയും അടക്കമുള്ള 15 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- Kasaragod
