വേലാശ്വരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ജനറല്‍ബോഡിയോഗവും അംഗത്വ പാസ് വിതരണവും നടന്നു
CITY DESK - ANANYA | 1 hour ago | 5 min read

വേലാശ്വരം : വേലാശ്വരത്ത് പുതുതായി രൂപം കൊണ്ട വേലാശ്വരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ഇടക്കാല ജനറല്‍ ബോഡി യോഗവും അംഗത്വ പാസ് വിതരണവും വേലാശ്വരം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പ്രശസ്ത ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ നാടക സംവിധായകനും നടനുമായ രമേശന്‍ മടിയന് ആദ്യ അംഗത്വ പാസ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്റ് കെ. വി. സുകുമാരന്‍ അധ്യ ക്ഷനായി. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെപ്രതിമാസ പരിപാടിയുടെ ഭാഗമായി നവംബര്‍ അവസാന വാരത്തില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന പ്രൊഫഷണല്‍ നാടകോത്സവം സംഘടിപ്പിക്കാന്‍ ജനറല്‍ബോഡിയോഗത്തില്‍ തീരുമാനിച്ചു. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സെക്രട്ടറി എ. പ്രകാശന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ബിനു പെരളം നന്ദിയും പറഞ്ഞു.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Kasaragod
