City Channel

16 SEPT 2026

WEDNESDAY

Kasaragod

പ്രസ്‌ഫോറത്തിന്റെ അച്ചടി ദൃശ്യമാധ്യമ പുരസ്‌ക്കാര സമര്‍പ്പണം നാളെ

CITY NEWS DESK - ANANYA | 71 days ago | 5 min read

പ്രസ്‌ഫോറത്തിന്റെ അച്ചടി ദൃശ്യമാധ്യമ പുരസ്‌ക്കാര സമര്‍പ്പണം  നാളെ

കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ അച്ചടി ദൃശ്യമാധ്യമ പുരസ്‌ക്കാര സമര്‍പ്പണം ജൂലായ് 7 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കാഞ്ഞങ്ങാട് ബിഗ് മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മികച്ച ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള എംവി ദാമോദരന്‍ സ്മാരക അവാര്‍ഡിന് മാതൃഭൂമി സീനിയര്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ വി ജയകൃഷ്ണനും മികച്ച ദൃശ്യമാധ്യപ്രവര്‍ത്തകര്‍ക്കുള്ള സുരേന്ദ്രന്‍ നീലേശ്വരം സ്മാരക പുരസ്‌കാരത്തിന് ന്യൂസ് മലയാളം റിപ്പോര്‍ട്ടര്‍ രതീഷ് വാസുദേവനും മികച്ച ഗ്രാമീണ റിപ്പോര്‍ട്ടിനുള്ള കാഞ്ഞങ്ങാട് ദേശാഭിമാനി .ലേഖകനും പ്രസ് ഫോറം പ്രവര്‍ത്തകനുമായിരുന്ന ടി. കുഞ്ഞിരാമന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി തൃക്കരിപ്പൂര്‍ റിപ്പോര്‍ട്ടര്‍ പി ശില്‍പ്പയും മടിക്കൈയിലെ ആദ്യകാല കര്‍ഷക കമ്മ്യൂണിസ്റ്റ് നേതാവ് കെവി രാമുണ്ണിയുടെ സ്മരണക്കായി' കുടുംബം സായാഹ്ന പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഉത്തരദേശം കാഞ്ഞങ്ങാട് ലേഖകന്‍ പി പ്രവീണ്‍കുമാറും അര്‍ഹനായി. അട്ടക്കാട്ടെ ആദ്യകാലകര്‍ഷക സംഘം പ്രവര്‍ത്തകന്‍ തോട്ടോന്‍ കോമന്‍ മണിയാണിയുടെ സ്മരണക്ക്കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തകരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ടി. എന്‍. സിദ്ധാര്‍ത്ഥ് (ടി. കെ. നാരായണന്‍, ദേശാഭിമാനി), ജെ. ദേവനാരായണന്‍ (ഇ വി ജയകൃഷ്ണന്‍, മാതൃഭൂമി), ഇ വി ദേവപ്രിയ (ഇ.വി വിജയന്‍, ജന്മദേശം). പി. ബാലശങ്കര്‍ (എം കുഞ്ഞിരാമന്‍, മാതൃഭൂമി എന്നിവര്‍ അര്‍ഹരായി. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിസി പി ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം അഡ്വ. പി. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ നിര്‍വ്വഹിക്കും. അവാര്‍ഡ് ജേതാക്കളെ രവീന്ദ്രന്‍ രാവണീശ്വരം പരിചയപ്പെടുത്തും. പരിപാടിയില്‍ഇന്റര്‍നാഷണല്‍ വൈ എം സി എയുടെ നാഷണല്‍ ഡയാലിസിസ് പ്രൊജക്ട് വൈസ്‌ചെയര്‍മാനായി തിരഞ്ഞടുക്കപ്പെട്ട മാനുവല്‍ കുറിച്ചിത്താനം,ഇന്ത്യന്‍ റെഡ് ക്രോസ് സൊസെറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ടി.കെ.നാരായണന്‍, സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ നാഷണല്‍ പുരസ്‌കാരമായ 'ഭാരത് സേവക് ഓണര്‍ ' നേടിയബാബു കോട്ടപ്പാറ എന്നിവരെ ആദരിക്കും.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ