ആകാശ പാതയ്ക്ക് ചിറക് വിരിക്കാന്‍ ഒരുങ്ങി മാവുങ്കാലിന്റെ സ്വന്തം ഹര്‍ഷന്‍: യുവ വൈമാനികന് ജന്‍മ നാടിന്റെ ആദരം
CITY NEWS DESK -ANANYA | 56 min ago | 5 min read

ആകാശ പാതയ്ക്ക് ചിറക് വിരിക്കാന്‍ ഒരുങ്ങി മാവുങ്കാലിന്റെ സ്വന്തം ഹര്‍ഷന്‍: യുവ വൈമാനികന് ജന്‍മ നാടിന്റെ ആദരം.ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ ആദര സമര്‍പ്പണം നടത്തി മാവുങ്കാല്‍: കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് (സി പി എല്‍ )കരസ്ഥമാക്കി പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയില്‍ പൈലറ്റായി ജോലിയില്‍ പ്രവേശിച്ച മാവുങ്കാലിന്റെ അഭിമാനം ഹര്‍ഷന്‍ രാഘവന് ജന്‍മനാടിന്റെ സ്‌നേഹാദരം.മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സനാതന ധര്‍മ്മ പാഠശാലയും മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രവും സംയുക്തമായി സംഘടിപ്പിച്ച ''ശ്രീരാമ രാജ്യം - രാമായണ സംഗമം'' പരിപാടിയിലാണ് ഹര്‍ഷന്‍ രാഘവനെ ആദരിച്ചത്. ആനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി മുക്താനന്ദ ഹര്‍ഷന്‍ രാഘവന് ആദരസമര്‍പ്പണം നടത്തി. കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി ഇന്‍ഡിഗോയില്‍ പൈലറ്റായി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച ഹര്‍ഷന്റെ നേട്ടം നാടിന് അഭിമാനമായി. മാവുങ്കാലില്‍ താമസിക്കുന്ന ഹര്‍ഷന്‍ രാഘവന്റെ നേട്ടം യുവതലമുറയ്ക്ക് പ്രചോദനമാകുന്നതാണെന്നും ചടങ്ങില്‍ അഭിപ്രായപ്പെട്ടു. അച്ചന്‍:രാഘവന്‍ നായര്‍ കമ്പല്ലൂര്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്നു. അമ്മ:സുമ രാഘവന്‍,സഹോദരന്‍: ഡോ:അര്‍ജ്ജുന്‍ രാഘവ് ഫോറന്‍സിക് സര്‍ജനായി ഉപരിപഠനം നടത്തുന്നു. നാടിന്റെ മകനായി ആകാശത്തിന്റെ ഉയരങ്ങളിലേക്ക് പറന്നുയരുന്ന ഹര്‍ഷന്‍ രാഘവന്റെ നേട്ടത്തിന് മാവുങ്കാലിന്റെ പൗരാവലി ആദരവും ആശംസകളും നേര്‍ന്നു. ഫോട്ടോ: ഇന്‍ഡിഗോയില്‍ പൈലറ്റായി ജോലിയില്‍ പ്രവേശിച്ച മാവുങ്കാലിലെ ഹര്‍ഷന്‍ രാഘവന് ആനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി മുക്താനന്ദ ആദരസമര്‍പ്പണം നടത്തിയപ്പോള്‍ (ഇന്‍സെറ്റില്‍ ഹര്‍ഷന്‍ രാഘവന്‍ )
- എഴുതിയത്
- CITY NEWS DESK -ANANYA
- നഗരം / വിഭാഗം
- Kasaragod
