City Channel

16 SEPT 2026

WEDNESDAY

Kasaragod

വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

CITY NEWS DESK -VIDHULA | 59 days ago | 5 min read

വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു വെള്ളിക്കോത്ത്:2025-26 അധ്യയന വര്‍ഷത്തില്‍ എസ്. എസ്. എല്‍. സി,വി. എച്ഛ്. എസ്. ഇ, സി. എം. കിഡ്‌സ് സ്‌ക്കോളര്‍ഷിപ്പ് യു. എസ്. എസ്. എല്‍ എസ്. എസ്, മറ്റ് വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള അനുമോദനത്തിന്റെ ഭാഗമായി വിക്ടേഴ്‌സ് 2026 വിജയോത്സവം സംഘടിപ്പിച്ചു. സ്‌കൂള്‍ അസംബ്ലി ഹാളില്‍ നടന്ന വിജയോത്സവം അഡ്വക്കേറ്റ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ ചോദ്യം ഉയര്‍ത്താന്‍ കഴിവുള്ളവരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. കേവലം ക്ലാസ് മുറികളില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ക്കപ്പുറം പുറം ലോകവും കാണാന്‍ കെല്‍പ്പുള്ളവരായി പുതുതലമുറ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ് മുഖ്യാതിഥിയായി. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ബിന്ദു, അജാനൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വി. രാഘവന്‍, വാര്‍ഡ് മെമ്പര്‍ കെ. ശ്രീവിദ്യ, പി.ടി.എ പ്രസിഡണ്ട് കെ. വി. വിദ്യാധരന്‍, മദര്‍ പിടിഎ പ്രസിഡണ്ട് സനീജ അജയന്‍, എസ്.എം.സി വൈസ് ചെയര്‍മാന്‍ വി.ഗിനീഷ്, പി.ടി.എ വൈസ് പ്രസിഡണ്ട് കെ സുജിത്ത്, മദര്‍ പി.ടി.എ വൈസ് പ്രസിഡണ്ട് സുബിന, സീനിയര്‍ അസിസ്റ്റന്റ് കെ. അമ്പിളി, സ്റ്റാഫ് സെക്രട്ടറി വി സുരേശന്‍, എസ്. ആര്‍. ജി കണ്‍വീനര്‍മാരായ എം.മുനീര്‍, കെ. വി. സിനി മോള്‍, എം. രാകേഷ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി. അശോകന്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് പി. ഹേമ മാലിനി നന്ദിയും പറഞ്ഞു

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ