City Channel

16 SEPT 2026

WEDNESDAY

Kasaragod

കാസര്‍ഗോഡ്,ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോരോത്ത് വിഷം അകത്ത് ചെന്നു ചികിത്സയായിരുന്നു 19 കാരിയെ മരണപ്പെട്ടു.

CITY NEWS DESK - ANANYA | 56 days ago | 5 min read

കാസര്‍ഗോഡ്,ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോരോത്ത് വിഷം അകത്ത് ചെന്നു ചികിത്സയായിരുന്നു 19 കാരിയെ  മരണപ്പെട്ടു.

തോരോത്തെ ടി. അശോകന്റെ മകള്‍ ടി. അനശ്വരയാണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. പ്ലസ്ടു പഠനത്തിന് ശേഷം ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അനശ്വര. കഴിഞ്ഞദിവസംപുലര്‍ച്ചെ രണ്ടു മണിയോടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അനശ്വര കുണ്ടംകുഴിയിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടി. പിന്നീട് ബേഡഡുക്ക താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് ചെങ്കളയിലെ സഹകരണ ആശുപത്രിയിലേക്കും മാറ്റി. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ നില ഗുരുതരമാണെന്നു കണ്ടെത്തി. ഇതോടെയാണ് മംഗ്‌ളൂരു ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് വിഷം അകത്ത് ചെന്നതായുള്ള കാര്യം സ്ഥിരീകരിച്ചത്. ചികിത്സ തുടരുന്നതിനിടയില്‍ രാത്രി പത്തരമണിയോടെ മരണം സംഭവിക്കുകയായിരുന്നു. അനശ്വരയുടെ മരണം സംബന്ധിച്ച് പിതാവ് നല്‍കിയ പരാതിയില്‍ ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. അനസൂയയാണ് മാതാവ്.അശ്വിന്‍ സഹോദരന്‍. ഡിവൈഎഫ്‌ഐ തോരോത്ത് യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗമായിരുന്നു അനശ്വര.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ