City Channel

06 AUG 2026

THURSDAY

Kasaragod

ഓപ്പറേഷന്‍ തൂഫാന്‍: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍തല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ബ്രോഷര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു

CITY DESK - ANANYA | 10 hours ago | 5 min read

 ഓപ്പറേഷന്‍ തൂഫാന്‍:   കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍തല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ബ്രോഷര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിക്കുന്ന, ബ്ലോക്ക് പരിധിയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള 'ഇന്‍ഡിപെന്‍ഡന്‍സ് ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്' 2026 ഓഗസ്റ്റ് 8-ന് രാവിലെ 9 മണി മുതല്‍ ചെര്‍ക്കള നൂണ്‍ അറീനയില്‍ വച്ച് നടക്കും. കാസര്‍കോട് ബ്ലോക്ക് പരിധിയിലെ പ്രമുഖരായ 16-ഓളം ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുക, കായികബോധം ഉണര്‍ത്തി പുത്തന്‍ കായിക പ്രതിഭകളെ വാര്‍ത്തെടുക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ കൂട്ടായ്മയും ആരോഗ്യകരമായ കായിക സംസ്‌കാരവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.പരിപാടിയുടെ ബ്രോഷര്‍ തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ കേരള ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല, കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന് നല്‍കി പ്രകാശനം ചെയ്തു.ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, വൈസ് പ്രസിഡന്റ് ഉഷ അര്‍ജുന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഷറഫ് കര്‍ള, മറിയാ മാഹിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്‍വര്‍ സാദത്ത്, സി. വി. ജെയിംസ്, അഡ്വ. നാസിഫ ജലീല്‍, സോയാ ലത്തീഫ്, സക്കീന അബ്ദുള്ള ഹാജി, അസ്മിന ഹബീബ് എന്നിവരും, സാംസ്‌കാരിക-പൊതുപ്രവര്‍ത്തന മേഖലയിലെ പ്രമുഖരായ മാഹിന്‍ കേളോട്ട് , അഷറഫ് എടനീര്‍, മജീദ് ചെമ്പരിക്കെ തുടങ്ങിയവരും പങ്കെടുത്തു.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

9 hours ago

അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി. ഡി.എസ് കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു

3 days ago

ഗുരുപൂജ മഹോത്സവവും അനുമോദന ചടങ്ങും നടന്നു

5 days ago

2026-28 ലേക്കുള്ള എരിയാല്‍ ജമാഅത്ത് കമ്മറ്റി നിലവില്‍ വന്നു

5 days ago

പ്ലാന്‍ ഫണ്ട് വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സര്‍ക്കാരിനെതിരെഎല്‍. ഡി. എഫ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി അജാനൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

6 days ago

ബിരുദത്തിന്റെ നിറവില്‍ വിദ്യാര്‍ത്ഥികള്‍ പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ബിരുദ ദാന ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു