City Channel

16 SEPT 2026

WEDNESDAY

Kasaragod

തിയറ്റര്‍ ഗ്രൂപ്പ് കാഞ്ഞങ്ങാട് രസിക ശിരോമണി കോമന്‍ നായരുടെ പേരിലുള്ള രസിക ശിരോമണി പുരസ്‌കാരം നാടക നടനും നാടക പ്രവര്‍ത്തകനുമായ ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ക്ക്

CITY NEWS DESK -VIDHULA | 63 days ago | 5 min read

തിയറ്റര്‍ ഗ്രൂപ്പ് കാഞ്ഞങ്ങാട് രസിക ശിരോമണി കോമന്‍ നായരുടെ പേരിലുള്ള രസിക ശിരോമണി പുരസ്‌കാരം നാടക നടനും നാടക പ്രവര്‍ത്തകനുമായ ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ക്ക്

കാഞ്ഞങ്ങാട്: പോയകാല നാടക പ്രവര്‍ത്തന രംഗത്തെ കാഞ്ഞങ്ങാടിന്റെ മുഖം രസിക ശിരോമണി കോമന്‍ നായരുടെ പേരിലുള്ള രസിക ശിരോമണി പുരസ്‌കാരം പ്രശസ്ത നാടക നടനും നാടക പ്രവര്‍ത്തകനുമായ ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ക്ക് നല്‍കുമെന്ന് കാഞ്ഞങ്ങാട് തിയറ്റര്‍ ഗ്രൂപ്പ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നാടക കലയുടെ ഉന്നമനത്തിനും വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന തിയറ്റര്‍ ഗ്രൂപ്പ്കാഞ്ഞങ്ങാട് നല്‍കുന്ന അഞ്ചാം മത് അവാര്‍ഡാണിത്. ആഗസ്റ്റ് 9ന് വൈകിട്ട് 6 ന് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ അവാര്‍ഡ് വിതരണം ചടങ്ങ്‌നമ്മുടെ കാഞ്ഞങ്ങാട് എംഎല്‍എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്യും. 15000 രൂപയും കാനായി കുഞ്ഞിരാമന്‍രൂപകല്‍പ്പന ചെയ്ത ശില്പവും നല്‍കും.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ