City Channel

04 SEPT 2026

FRIDAY

Entertainment

'ബെത്ലഹേം കുടുംബ യൂണിറ്റ്' തമിഴില്‍ നാളെയെത്തും; വിതരണാവകാശം സ്വന്തമാക്കി പ്രൈമാര്‍ക്ക് പ്രൊഡക്ഷന്‍സ്

CITY DESK - ANANYA | 19 hours ago | 5 min read

'ബെത്ലഹേം കുടുംബ യൂണിറ്റ്' തമിഴില്‍ നാളെയെത്തും; വിതരണാവകാശം സ്വന്തമാക്കി പ്രൈമാര്‍ക്ക് പ്രൊഡക്ഷന്‍സ്

നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എഡി ഒരുക്കിയ ബെത്ലഹേം കുടുംബ യൂണിറ്റ് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. മമത ബൈജുവാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ബോക്‌സ് ഓഫീസില്‍ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ കാറ്റില്‍പ്പറത്തി കുതിക്കുകയാണ് ഭാവന സ്റ്റുഡിയോസിന്റെ ചിത്രം. ഇതിനകം 150 കോടി ക്ലബ്ബില്‍ കയറിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പ് സെപ്റ്റംബര്‍ 4-ന് തിയേറ്ററുകളിലെത്താനൊരുങ്ങുകയാണ്. ചിത്രത്തിന്റെ തമിഴ് തിയേറ്റര്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പ്രൈമാര്‍ക്ക് പ്രൊഡക്ഷന്‍സ് ആണ്.'പ്രേമം', 'പ്രേമലു' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ വമ്പന്‍ തരംഗം സൃഷ്ടിക്കാനാണ് നിവിന്‍ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി, ഭാവന സ്റ്റുഡിയോസ് ടീം എത്തുന്നത്. 'പ്രേമം' നടനും 'പ്രേമലു' സംവിധായകനും ഒന്നിച്ച ചിത്രം എന്ന രീതിയിലാണ് തമിഴിലും തെലുങ്കിലും ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം ഏവരും ഏറ്റെടുത്തിരിക്കുന്നത്. അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം ചിത്രത്തിലേതായി പുറത്തിറങ്ങിയ സോള്‍മേറ്റ്‌സ് എന്ന ഹ്രസ്വചിത്രവും യൂട്യൂബില്‍ വൈറലായി കഴിഞ്ഞു. ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ ഈ സൂപ്പര്‍ഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്‌സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.മികച്ച പ്രേക്ഷക പ്രതികരംഭത്തിനൊപ്പം കളക്ഷനിലും വമ്പന്‍ നേട്ടമാണ് ചിത്രം സ്വന്തമാക്കുന്നത്. ഭാവന സ്റ്റുഡിയോസും നിവിന്‍ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച പോലെ മികച്ച സിനിമയാണ് ലഭിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പര്‍ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ