City Channel

08 SEPT 2026

TUESDAY

Entertainment

നേര്‍ക്കുനേര്‍ ഉര്‍വ്വശിയും ജോജുവും; 'ആശ'യുടെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലര്‍ പുറത്ത്

CITY DESK - ANANYA | 27 min ago | 3 min read

 നേര്‍ക്കുനേര്‍ ഉര്‍വ്വശിയും ജോജുവും; 'ആശ'യുടെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലര്‍ പുറത്ത്

ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ട്രെയിലര്‍ പുറത്ത്. നേര്‍ക്കുനേര്‍ പോരടിക്കുന്ന ഉര്‍വശിയും ജോജുവും ആണ് ട്രെയിലറില്‍ ഉളളത്. ഉര്‍വശിയുടെ മകളായി ഐശ്വര്യയും മറ്റൊരു പ്രധാന വേഷത്തില്‍ വിജയരാഘവനും എത്തുന്നു. ആകസ്മികമായുണ്ടാകുന്ന ഒരു അപകടവും തുടര്‍ന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന. ഏറെ പ്രതീക്ഷ നല്‍കുന്ന ചടുലമായ ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. തികച്ചും ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന വ്യത്യസ്തമായൊരു ഡിസൈനിലാണ് അണിയറപ്രവര്‍ത്തകര്‍ മുമ്പ് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ട്രെയിലര്‍ പുറത്ത്. നേര്‍ക്കുനേര്‍ പോരടിക്കുന്ന ഉര്‍വശിയും ജോജുവും ആണ് ട്രെയിലറില്‍ ഉളളത്. ഉര്‍വശിയുടെ മകളായി ഐശ്വര്യയും മറ്റൊരു പ്രധാന വേഷത്തില്‍ വിജയരാഘവനും എത്തുന്നു. ആകസ്മികമായുണ്ടാകുന്ന ഒരു അപകടവും തുടര്‍ന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന. ഏറെ പ്രതീക്ഷ നല്‍കുന്ന ചടുലമായ ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. തികച്ചും ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന വ്യത്യസ്തമായൊരു ഡിസൈനിലാണ് അണിയറപ്രവര്‍ത്തകര്‍ മുമ്പ് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്. ജോജു ജോര്‍ജ്ജും രമേഷ് ഗിരിജയും സഫര്‍ സനലും ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠന്‍, എഡിറ്റര്‍: ഷാന്‍ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത, സൗണ്ട് ഡിസൈന്‍ ആന്‍ഡ് സിങ്ക് സൗണ്ട്: അജയന്‍ അടാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, മേക്കപ്പ്: ഷമീര്‍ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്‌സ്: ജിജോ ജോസ്, ഫെബിന്‍ എം സണ്ണി, അസോ. ക്യാമറ : ബിനു, സൗണ്ട് മിക്‌സിങ്ങ്: തപസ് നായക്, ഡി ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വി എഫ് എക്‌സ് : മെരാകി, സ്റ്റില്‍സ്: അനൂപ് ചാക്കോ, ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ