City Channel

11 AUG 2026

TUESDAY

Entertainment

മമ്മൂട്ടി കമ്പനിയുടെ 9-ാം ചിത്രം; നിതീഷ് സഹദേവ് പടത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

CITY NEWS DESK -ANANYA | 1 hour ago | 5 min read

 മമ്മൂട്ടി കമ്പനിയുടെ 9-ാം ചിത്രം; നിതീഷ് സഹദേവ് പടത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ലൊക്കേഷനില്‍ നിന്നുമുള്ള വീഡിയോ മമ്മൂട്ടി കമ്പനി പുറത്തുവിട്ടു. കാരൈക്കുടിയാണ് ഷൂട്ടിം?ഗ് പുരോ?ഗമിക്കുന്നത്. ജൂലൈ 28ന് ചിത്രത്തിന്റെ ഷൂട്ടിം?ഗ് ആരംഭിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ഒന്‍പതാം പടം കൂടിയാണിത്. സംവിധായകന്‍ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ 9ന് ആയിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ എട്ട് ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഫാലിമി എന്ന സൂപ്പര്‍ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴില്‍ തലൈവര്‍ തമ്പി തലൈമയില്‍ എന്നൊരു സൂപ്പര്‍ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തില്‍ ഒരുക്കുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും വലിയ ആവേശം സമ്മാനിക്കുന്നുണ്ട്. വാര്‍ത്താ പ്രചരണം : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

എഴുതിയത്
CITY NEWS DESK -ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ