ഇനി വൈകില്ല! നിവിന്‍ പോളി - റാം ചിത്രം വരുന്നു; 'ഏഴ് കടല്‍ ഏഴ് മലൈ' റിലീസ് ഡേറ്റ് ഇന്ന്
CITY NEWS DESK - ANANYA | 57 days ago | 5 min read

ചെന്നൈ: നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ റാം ഒരുക്കിയ തമിഴ് ചിത്രമാണ് 'ഏഴ് കടല്‍ ഏഴ് മലൈ'. സൂരി, അഞ്ജലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ കഥപറയുന്ന ചിത്രമാകും ഇതെന്നാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ട്രെയ്ലര്‍ നല്‍കിയ സൂചന. റോട്ടര്‍ഡാം, മോസ്‌കോ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ലഭിച്ച പ്രതികരണങ്ങള്‍ സിനിമയിലുള്ള പ്രതീക്ഷ ഇരട്ടിപ്പിച്ചിരുന്നു. എന്നാല്‍, റിലീസ് നീണ്ടുപോയത് സിനിമാപ്രേമികളെ ഏറെ നിരാശരാക്കി. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് തീയതിയെപ്പറ്റിയുള്ള അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ന് (ജൂലൈ 20) വൈകിട്ട് 6.33ന് സിനിമയുടെ റിലീസ് അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് സിനിമയുടെ നിര്‍മാണം. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
- എഴുതിയത്
- CITY NEWS DESK - ANANYA
- നഗരം / വിഭാഗം
- Entertainment
