City Channel

16 SEPT 2026

WEDNESDAY

Entertainment

'സീതാ രാമം' സംവിധായകനൊപ്പം പ്രഭാസ്; 'ഫൗസി' റിലീസ് തീയതി പുറത്ത്

CITY NEWS DESK - ANANYA | 60 days ago | 5 min read

'സീതാ രാമം' സംവിധായകനൊപ്പം പ്രഭാസ്; 'ഫൗസി' റിലീസ് തീയതി പുറത്ത്

തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് തീയതി പുറത്ത്. 'ഫൗസി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2026 ഡിസംബര്‍ മൂന്നിന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിലെത്തും. ബ്രഹ്‌മാണ്ഡ കാന്‍വാസില്‍ ഒരുക്കുന്ന ഈ വമ്പന്‍ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസ് ബാനറില്‍ ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. 'എ ബറ്റാലിയന്‍ ഹു ഫൈറ്റ്‌സ് എലോണ്‍' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്‍. 'സീതാ രാമം' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ