ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2026: ഐഫോണ്‍ 16, ഐഫോണ്‍ 17ഇ മോഡലുകള്‍ക്ക് വന്‍ വിലക്കുറവ്; ഓഫറുകള്‍ അറിയാം
CITY DESK - ANANYA | 2 days ago | 5 min read

ഐഫോണ്‍ 16 വില 72,249 രൂപ മുതല്‍-128 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 16 ആമസോണില്‍ നിലവില്‍ 76,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫോണിന്റെ യഥാര്‍ഥ വിലയായ 89,900 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച വിലക്കുറവാണ് ലഭിക്കുന്നത്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 500 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് വില 72,249 രൂപയായി കുറയ്ക്കാം.ബാങ്ക് ഓഫറും ക്യാഷ്ബാക്കും ലഭിക്കും-ഐഫോണ്‍ 16 വാങ്ങുന്നവര്‍ക്ക് അധിക പേയ്മെന്റ് ആനുകൂല്യങ്ങളും ലഭ്യമാണ്. യോഗ്യരായ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 1,250 രൂപ വരെ ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കും. ആമസോണ്‍ പേ ബാലന്‍സ് വഴി 3,849 രൂപ വരെ ക്യാഷ്ബാക്ക് നേടാനും അവസരമുണ്ട്. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോ-കോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കുന്നവര്‍ക്ക് പലിശയിനത്തില്‍ 2,161.81 രൂപ വരെ ലാഭിക്കാം. എന്നാല്‍ കാര്‍ഡ്, പേയ്മെന്റ് രീതി, ഉപഭോക്താവിന്റെ യോഗ്യത എന്നിവ അനുസരിച്ച് ആനുകൂല്യങ്ങളില്‍ മാറ്റമുണ്ടാകാം.ഐഫോണ്‍ 17ഇ 70,999 രൂപയ്ക്ക് സ്വന്തമാക്കാം-പുതിയ മോഡല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 256 ജിബി ഐഫോണ്‍ 17ഇയും ഓഫറില്‍ ലഭ്യമാണ്. 79,900 രൂപ എംആര്‍പിയുള്ള ഈ ഫോണിന്റെ നിലവിലെ വില്‍പ്പനവില 71,999 രൂപയാണ്. 1,000 രൂപയുടെ കൂപ്പണ്‍ കൂടി ഉപയോഗിച്ചാല്‍ വില 70,999 രൂപയായി കുറയും.ഐഫോണ്‍ 17ഇയ്ക്കും അധിക ആനുകൂല്യങ്ങള്‍-ഐഫോണ്‍ 17ഇ വാങ്ങുന്നവര്‍ക്ക് യോഗ്യരായ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 1,250 രൂപ വരെ ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കാം. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് നോ-കോസ്റ്റ് ഇഎംഐ വഴി പലിശയിനത്തില്‍ 1,876.99 രൂപ വരെ ലാഭിക്കാനും സാധിക്കും. ആമസോണ്‍ പേ ബാലന്‍സ് വഴി 3,599 രൂപ വരെ ക്യാഷ്ബാക്കും ലഭ്യമാണ്.ഓഫറുകള്‍ പരിശോധിച്ച ശേഷം വാങ്ങാം-പഴയ ഐഫോണില്‍ നിന്ന് പുതിയ മോഡലിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആദ്യമായി ഐഫോണ്‍ വാങ്ങുന്നവര്‍ക്കും ഈ ഓഫറുകള്‍ പ്രയോജനകരമായേക്കാം. എന്നാല്‍ ക്യാഷ്ബാക്ക്, ബാങ്ക് ഡിസ്‌കൗണ്ട്, ഇഎംഐ ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് നിബന്ധനകള്‍ ബാധകമാണ്. അതിനാല്‍ ഓര്‍ഡര്‍ നല്‍കുന്നതിന് മുമ്പ് ആമസോണിലെ ഉല്‍പ്പന്ന പേജില്‍ ലഭ്യമായ ഓഫറുകളും അവയുടെ വ്യവസ്ഥകളും പരിശോധിക്കുന്നത് ഉചിതമാണ്.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- National
