വിന്‍ഫാസ്റ്റ് വിഎഫ് 9: ഇന്ത്യയുടെ പുതിയ ഇലക്ട്രിക് ഭീമന്‍?
CITY DESK - ANANYA | 3 hours ago | 5 min read

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പുതിയ മോഡലുമായി എത്താനുള്ള നീക്കവുമായി വിയറ്റ്‌നാമീസ് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ്. കമ്പനിയുടെ വിഎഫ് 8, വിഎഫ് 9 ഇലക്ട്രിക് എസ്യുവികള്‍ ഇന്ത്യയില്‍ പേറ്റന്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഏറ്റവും വലുപ്പമേറിയ മോഡലാണ് വിന്‍ഫാസ്റ്റ് വിഎഫ് 9. ആഗോള വിപണിയില്‍ കമ്പനിയുടെ മുന്‍നിര ഇലക്ട്രിക് എസ്യുവിയായ വിഎഫ് 9 ആറ് സീറ്റര്‍, ഏഴ് സീറ്റര്‍ പതിപ്പുകളില്‍ ലഭ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ വാഹനം അവതരിപ്പിക്കുന്ന തീയതി സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 594 കിലോമീറ്റര്‍ വരെ റേഞ്ച് ആഗോള വിപണിയില്‍ ഇക്കോ, പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് വിന്‍ഫാസ്റ്റ് വിഎഫ് 9 ലഭിക്കുന്നത്. 123 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പായ്ക്ക്, രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍, ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍. രണ്ട് വേരിയന്റുകള്‍ക്കും 402 ബിഎച്ച്പി പരമാവധി കരുത്തും 620 എന്‍എം ടോര്‍ക്കും ലഭിക്കും. ഇക്കോ വേരിയന്റിന് ഡബ്ല്യുഎല്‍ടിപി മാനദണ്ഡപ്രകാരം 594 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. പ്ലസ് വേരിയന്റിന് 579 കിലോമീറ്റര്‍ വരെ റേഞ്ചും ലഭിക്കും. 35 മിനിറ്റില്‍ 10 മുതല്‍ 70 ശതമാനം വരെ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി 10 ശതമാനത്തില്‍ നിന്ന് 70 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 35 മിനിറ്റ് മതിയാകും. 7.7 കിലോവാട്ട്, 1.4 കിലോവാട്ട് പോര്‍ട്ടബിള്‍ ചാര്‍ജിങ് ഓപ്ഷനുകളും വാഹനത്തിലുണ്ട്. പൊതു ചാര്‍ജിങ് സംവിധാനത്തില്‍ പ്ലഗ് ആന്‍ഡ് ചാര്‍ജ്, ഓട്ടോ ചാര്‍ജ് സംവിധാനങ്ങളും ലഭിക്കും.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Business
