ടൊയോട്ട ഗ്ലാന്‍സയ്ക്ക് വമ്പന്‍ ഓഫര്‍; ഈ മാസം വാങ്ങിയാല്‍ വന്‍ ലാഭം
CITY DESK - ANANYA | 10 hours ago | 5 min read

ഇന്ത്യന്‍ വിപണിയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ശ്രദ്ധേയമായ മോഡലായ ടൊയോട്ട ഗ്ലാന്‍സയ്ക്ക് ആഗസ്റ്റ് മാസത്തില്‍ വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കമ്പനി. മാരുതി സുസുക്കി ബലേനോയുമായി നേരിട്ട് മത്സരിക്കുന്ന ഗ്ലാന്‍സയ്ക്ക് ഈ മാസം ഉപഭോക്താക്കള്‍ക്ക് പരമാവധി 70,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.ടൊയോട്ട ഇതര വാഹനങ്ങള്‍ ഗ്ലാന്‍സയിലേക്ക് മാറ്റുന്ന ഉപഭോക്താക്കള്‍ക്ക് 40,000 രൂപ അധിക എക്‌സ്‌ചേഞ്ച് ആനുകൂല്യം ലഭിക്കും. ഇതിന് പുറമെ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഗ്രാമീണ ഉപഭോക്താക്കള്‍ക്കും 5,000 രൂപ അധിക ആനുകൂല്യവും ലഭ്യമാണ്. ഇതോടെ ആകെ ആനുകൂല്യം 70,000 രൂപ വരെയാകും. സാധാരണ ഓഫര്‍ പദ്ധതിയില്‍ പരമാവധി 65,000 രൂപ വരെയാണ് ലഭിക്കുക. ടൊയോട്ട ഗ്ലാന്‍സയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 6.46 രൂപ ലക്ഷം രൂപയാണ്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായി ഗ്ലാന്‍സ എന്‍ജിന്‍ വിഭാഗത്തില്‍ ടൊയോട്ട ഗ്ലാന്‍സയില്‍ 1.2 ലിറ്റര്‍ എന്‍.എ. പെട്രോള്‍ എന്‍ജിനാണ് ലഭിക്കുന്നത്. ഫാക്ടറി ഘടിപ്പിച്ച സി.എന്‍.ജി. കിറ്റ് ഓപ്ഷനും വാഹനത്തിനുണ്ട്. പെട്രോള്‍ പതിപ്പ് 5 സ്പീഡ് മാനുവല്‍, എ.എം.ടി. ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. ഇത് 89 ബി.എച്ച്.പി. കരുത്തും 113 എന്‍.എം. ടോര്‍ക്കും നല്‍കുന്നു. സി.എന്‍.ജി. പതിപ്പ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം മാത്രമാണ് ലഭിക്കുന്നത്. സി.എന്‍.ജി. മോഡില്‍ എന്‍ജിന്‍ 76 ബി.എച്ച്.പി. കരുത്തും 98.5 എന്‍.എം. ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Business
