City Channel

15 AUG 2026

SATURDAY

Entertainment

സംവിധാനത്തിനൊപ്പം സംഗീത സംവിധാനവും രതീഷ് വേഗ; ജയസൂര്യയുടെ 'ത്രാളി'ലെ ആദ്യ ഗാനം 'ജയ് ഹോ' എത്തി

CITY DESK - ANANYA | 26 min ago | 3 min read

 സംവിധാനത്തിനൊപ്പം സംഗീത സംവിധാനവും രതീഷ് വേഗ; ജയസൂര്യയുടെ 'ത്രാളി'ലെ ആദ്യ ഗാനം 'ജയ് ഹോ' എത്തി

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പാന്‍ ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'ഓപ്പറേഷന്‍ ത്രാള്‍' എന്ന ചിത്രത്തിലെ ആദ്യ ഗാനം 'ജയ് ഹോ' പുറത്തിറങ്ങി. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്ന ഗാനം ശക്തമായ ദേശഭക്തിയുടെ വികാരമാണ് പകരുന്നത്. 'ധുരന്ധര്‍' സിനിമയിലെ ഗാനങ്ങള്‍ പാടി ശ്രദ്ധേയനായ സുധീര്‍ യദുവന്‍ഷിയാണ് ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. 'ജയ് ഹോ' എന്ന പേര് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദേശഭക്തിയുടെയും ആവേശത്തിന്റെയും വിജയത്തിന്റെയും ഓര്‍മ്മകള്‍ സമ്മാനിക്കുന്നതാണ്. ലോകമെമ്പാടും തരംഗം സൃഷ്ടിച്ച എ.ആര്‍. റഹ്മാന്റെ 'ജയ് ഹോ'യ്ക്ക് ശേഷം, അതേ പേരില്‍ 'ഓപ്പറേഷന്‍ ത്രാളി'ലൂടെ ഒരു പുതിയ ഗാനം പ്രേക്ഷകരിലേക്ക് എത്തുകയാണ്. പേരിലെ സാമ്യം കൗതുകമുണര്‍ത്തുമ്പോഴും ചിത്രത്തിന്റെ പ്രമേയത്തിനും പശ്ചാത്തലത്തിനും അനുയോജ്യമായ തികച്ചും വ്യത്യസ്തമായ സംഗീതാനുഭവമാണ് 'ജയ് ഹോ' ഒരുക്കുന്നത്. രാജ്യത്തോടുള്ള സ്‌നേഹവും അഭിമാനവും പ്രതിഫലിപ്പിക്കുന്ന വരികള്‍ ഗാനത്തെ ചിത്രത്തിന്റെ പ്രമേയത്തോട് ചേര്‍ത്തുനിര്‍ത്തുന്നു.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ