City Channel

16 SEPT 2026

WEDNESDAY

National

പെരുംജീരകം ചവച്ച ഉടന്‍ വെളളം കുടിച്ചാല്‍ മധുരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?

CITY NEWS DESK - ANANYA | 60 days ago | 5 min read

പെരുംജീരകം ചവച്ച ഉടന്‍ വെളളം കുടിച്ചാല്‍ മധുരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?

മിക്കവാറും എല്ലാ അടുക്കളയിലും പെരുംജീരകം ഉണ്ടാവും. വെളളം തിളപ്പിക്കുമ്പോള്‍ അതിലിട്ട് കുടിക്കാനും കറികളിലും ബിരിയാണിയിലും ഒക്കെയുള്ള ചേരുവയായും ഇത് ഉപയോഗിക്കാം. ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ ആളുകള്‍ പെരും ജീരകം എടുത്ത് കഴിച്ചുകൊണ്ടാണ് പോകുന്നത് പോലും. പെരും ജീരകം എന്തുകൊണ്ടാണ് ഒരു ഭക്ഷണം എന്ന നിലയില്‍ ഇത്ര പ്രാധാന്യമര്‍ഹിക്കുന്നത്. ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷ്യവസ്തുവാണ് പെരുംജീരകം. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം വേഗത്തില്‍ നടക്കാനും വയറിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കും. ഭക്ഷണത്തിന് ശേഷം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും പെരുംജീരകം വളരെക്കാലമായി ഉപയോഗിച്ചുവരുന്നു.പെരുംജീരകം ചവയ്ക്കുന്നത് ഉമിനീര്‍ വര്‍ദ്ധിപ്പിക്കും. ഇത് ദഹനത്തിന് സഹായിക്കും.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ